1 GBP = 104.21
breaking news

ദിലീപും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്നു.

ദിലീപും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്നു.

ദിലീപും മഞ്ജുവാര്യരും മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അത് യാഥാര്‍ത്ഥ്യമാകുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയിലാണ് ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

ഈ ചിത്രത്തിലെ നായികയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ് എത്തുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. മമ്മൂട്ടിയും അമിതാഭ് ബച്ചനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. അമ്പതുകോടിയോളമായിരിക്കും മുതല്‍മുടക്കെന്നാണ് വിവരം. പീറ്റര്‍ ഹെയ്‌നാണ് ഒടിയന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. വിഷ്വല്‍ ഇഫക്ട്‌സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമായിരിക്കും ഒടിയന്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more