ദിലീപിന് ഭീഷണിക്കത്ത്; പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ അറസ്റ്റില്‍


ദിലീപിന് ഭീഷണിക്കത്ത്; പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ അറസ്റ്റില്‍

ചലച്ചിത്രതാരം ദിലീപിനെ ഭീഷണിപ്പെടുത്തി കത്ത് അയച്ചെന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശിയായ സനല്‍ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇരുവരുടേയും അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചു.

ജയിലിനുള്ളില്‍ വച്ച് സുനിയുമായി കുറ്റകരമായ ഗുഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ ്ചുമത്തിയിരിക്കുന്നത്. അതേസമയം ദിലീപിനെതിരായ ബ്ലാക്ക്‌മെയിലിംഗ് പരാതിയില്‍ കേസെടുത്തിട്ടില്ല.

പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കത്തിലെ കയ്യക്ഷരം സുനിയുടേത് അല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് കത്ത് കൊടുത്തുവിടുന്നതെന്നും കേസില്‍പ്പെട്ടതോടെ തന്റെ ജീവിതം പോയെന്നും പക്ഷേ തന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരുടെ ജീവിതം രക്ഷിച്ചേ തീരു എന്നും കത്തിലുണ്ട്.

ഇത് കൂടാതെ ദീലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി പള്‍സര്‍ സുനി നടത്തിയ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ജയിലില്‍ നിന്നാണ് പള്‍സര്‍ സുനി അപ്പുണ്ണിയെ വിളിച്ചതെന്നും കണ്ടെത്തി. ദിലീപിന് അയച്ച കത്ത് വായിക്കണമെന്ന് ഇയാള്‍ സംഭാഷണ മധ്യേ ആവശ്യപ്പെട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 481
Latest Updates