1 GBP = 103.12

ഡയാനയുടെ ഇരുപതാം ചരമവാര്‍ഷികം: ചാള്‍സ് രാജകുമാരന്റെ ജനപ്രീയതയില്‍ കുത്തനെ ഇടിവ്, കാമില്ലയെ രാജ്ഞിയാക്കുന്നതിനെ അംഗീകരിക്കുന്നത് 14 ശതമാനം പേര്‍ മാത്രം

ഡയാനയുടെ ഇരുപതാം ചരമവാര്‍ഷികം: ചാള്‍സ് രാജകുമാരന്റെ ജനപ്രീയതയില്‍ കുത്തനെ ഇടിവ്, കാമില്ലയെ രാജ്ഞിയാക്കുന്നതിനെ അംഗീകരിക്കുന്നത് 14 ശതമാനം പേര്‍ മാത്രം

ഡയാന രാജകുമാരിയുടെ 20-ാം ചരമവാര്‍ഷികത്തില്‍ ചാള്‍സ് രാജകുമാരന്റെ ജനപ്രീയത കുത്തനെ ഇടിഞ്ഞതായി സര്‍വ്വേഫലം. മൂന്നിലൊന്ന് ശതമാനം ബ്രീട്ടീഷുകാര്‍ മാത്രമാണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് രാജകുടുംബത്തിന് ഗുണകരമാണ് എന്ന് അഭിപ്രായപ്പെടുന്നത്. നാല് വര്‍ഷം മുന്‍പ് ഇത് നാലിലൊന്ന് ശതമാനം പേര്‍ മാത്രമായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 14 ശതമാനം പേര്‍ മാത്രമാണ് കാമില്ലയെ രാജ്ഞിയാക്കുന്നതിനോട് യോജിച്ചത്. മൂന്നിലൊന്ന് ശതമാനം ആളുകള്‍ കാമില്ലയ്ക്ക് പദവിയൊന്നും നല്‍കേണ്ടതില്ലെന്ന് വാദിച്ചു.
യുഗവ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കീരീടാവകാശി രാജകുടുംബത്തിന് നെഗറ്റീവായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം പേരും പറയുന്നു. രാജ്ഞി ഭരണപരമായ ചുമതലയില്‍ നിന്ന് അധികം വൈകാതെ പിന്മാറുമെന്നും ചാള്‍സ് രാജകുമാരന്‍ അനന്തരാവകാശിയാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍വ്വേഫലം പുറത്ത് വന്നിരിക്കുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 36 ശതമാനം പേര്‍ മാത്രമാണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് രാജകുടുംബത്തിന് പൊസീറ്റീവായ സംഭാവനകള്‍ നല്‍കുന്നുവെന്ന് പറഞ്ഞത്. 2013 ല്‍ള ഇത് 60 ശതമാനം ആയിരുന്നു. 8 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞത്. നാല് വര്‍ഷം മുന്‍പ് ഇത് 22 ശതമാനം ആയിരുന്നു. ഡയാനയുമായുള്ള വേര്‍പിരിയലിന് ശേഷം പൊതുജനങ്ങള്‍ ചാള്‍സിനെയാണ് കുര്‌റപ്പെടുത്തുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നും ഇതുവരെ ജനങ്ങള്‍ ചാള്‍സിന് മാപ്പ് നല്‍കിയിട്ടില്ലെന്നും രാജ വിദഗ്ദ്ധയായ പെന്നി ജുനോര്‍ പറയുന്നു.

രാജകുടുംബത്തിന് ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്നുവെന്ന് ജനങ്ങള്‍ കരുതുന്നത് രാജ്ഞിയ്ക്കും ഫിലിപ്പ് രാജകുമാരനും ശേഷം വില്യം രാജകുമാരനാണ്. 78 ശതമാനം പേര്‍ വില്യം രാജകുമാരനെ അംഗീകരിക്കുന്നു. തൊട്ടുപിന്നിലായി ഹാരി രാജകുമാരനും ഉണ്ട് . 77 ശതമാനം പേര്‍ ഹാരിയെ പിന്തുണയ്ക്കുമ്പോള്‍ കേറ്റിനെ പിന്തുണയ്ക്കുന്നവര്‍ 73 ശതമാനമാണ്. ചാള്‍സിനെ 36 ശതമാനം പേരും കാമില്ലയെ 18 ശതമാനം പേരും പിന്തുണയ്ക്കുന്നു. 2013 ന് ശേഷം ഹാരി രാജകുമാരന്റെ പോയന്റ് നില അഞ്ച് പോയന്റ് ഉയര്‍ന്നപ്പോള്‍ വില്യത്തിന് ഏഴ് പോയന്റിന്റേയും കേറ്റിന് ആറ് പോയന്റിന്റേയും ഇടിവുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more