1 GBP = 103.87

ശ്രീലങ്കയ്ക്കെതിരാ‍യ രണ്ടാം ഏകദിനം: മറ്റൊരു റെക്കോര്‍ഡിനരികെ ‘ഐസ് കൂള്‍’

ശ്രീലങ്കയ്ക്കെതിരാ‍യ രണ്ടാം ഏകദിനം: മറ്റൊരു റെക്കോര്‍ഡിനരികെ ‘ഐസ് കൂള്‍’
ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ആരാധകരുടെ മനം കവരാന്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് കഴിഞ്ഞു. മൂന്ന് മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിര്‍ണായകമാകുന്ന മൊഹാലിയിലെ രണ്ടാം ഏകദിനം ധോണിക്ക് കരിയറില്‍ സുപ്രധാന നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല.
മൊഹാലിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തോടെ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണി എത്തുകയും ചെയ്യും. 311 ഏകദിനങ്ങളിലായിരുന്നു സൗരവ് ഗാംഗുലി ഇന്ത്യക്കായി പാഡണിഞ്ഞത്. അതേസമയം, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരമാകട്ടെ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ്.
463 ഏകദിന മത്സരങ്ങള്‍ കളിച്ച സച്ചിന്റെ പേരില്‍ തന്നെയാണ് ലോക റൊക്കോര്‍ഡും. ഇന്ത്യയില്‍ സച്ചിന് പിറകിലായി മുന്‍ നായകന്മാരായ രാഹുല്‍ ദ്രാവിഡും മുഹമ്മദ് അസ്ഹറുദ്ധീനുമാണുള്ളത്. മാത്രമല്ല 36കാരനായ ധോണിക്ക് 106 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ ഏകദനിത്തില്‍ പതിനായിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാനും സാധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more