1 GBP = 103.14

ടെക്സാസ് വെടിവയ്പ്; ആക്രമി മുൻ കരസേനാംഗമെന്ന് റിപ്പോർട്ട്

ടെക്സാസ് വെടിവയ്പ്; ആക്രമി മുൻ കരസേനാംഗമെന്ന് റിപ്പോർട്ട്

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ പ്രാർഥനക്കിടെ ക്രിസ്ത്യൻ പള്ളിയിൽ ആക്രമം അഴിച്ചുവിട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആക്രമി 26 വയസുകാരനായ ഡെവിൻ പി. കെല്ലി യു.എസ് മുൻ കരസേനാംഗമായിരുന്നെന്ന് യു.എസ് മിലിട്ടറി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മെക്സിക്കോ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹോളോമാൻ എയർഫോഴ്സിൽ ലോജിസ്റ്റിക്സ് ആൻഡ് റെഡിനസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു കെല്ലിയെന്ന് കരസേന വക്താവ് ആൻ സ്റ്റെഫനെക് അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 11.30ന് സാൻ അന്റോണിയോക്ക് സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്‌പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലായിരുന്നു 27 പേരുടെ മരണത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്. വെടിവെപ്പിനിടയിൽ പള്ളിയിലുണ്ടായിരുന്ന ഒരാൾ തോക്ക് പിടിച്ച് വാങ്ങി കെവിനു നേരെ വെടിയുതിർത്തതോടെയാണ് ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടത്. എന്നാൽ പിന്നീട് കാർ ഗുഡാലുപ് കൗണ്ടിയിൽ തകർന്ന നിലയിലും അക്രമിയെ കാറിനുള്ളിൽ മരിച്ച നിലയിലും പൊലീസ് കണ്ടെത്തി.

ഇതൊരു സായുധ ആക്രമണമായി കാണാനാവില്ല. തോക്കല്ല പ്രശ്നം, മാനസികാരോഗ്യ പ്രശ്നമാണ് ആക്രമണത്തിന്റെ കാരണം. കൊലയാളി കെല്ലിയുടെ മാനസിക നിലയാണ് ചോദ്യം ചെയ്യേണ്ടത് ഡൊണാൾഡ ട്രംപ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more