1 GBP = 103.92

യുക്കെയിലെ മലയാളി നേഴ്‌സുമാർ സംഘടിക്കേണ്ടതുണ്ടോ ? നമ്മുടെ സമൂഹത്തിൽ യുക്മാ നേഴ്സസ് ഫോറത്തിന്റെ ആവശ്യകതയുണ്ടോ? ബ്രിസ്റ്റോളിൽ നേഴ്‌സായി ജോലി ചെയ്യുന്ന ദേവലാലിന്റെ വാക്കുകൾ വൈറലാകുന്നു

യുക്കെയിലെ മലയാളി നേഴ്‌സുമാർ സംഘടിക്കേണ്ടതുണ്ടോ ? നമ്മുടെ സമൂഹത്തിൽ യുക്മാ നേഴ്സസ് ഫോറത്തിന്റെ ആവശ്യകതയുണ്ടോ? ബ്രിസ്റ്റോളിൽ നേഴ്‌സായി ജോലി ചെയ്യുന്ന ദേവലാലിന്റെ വാക്കുകൾ വൈറലാകുന്നു

യുകെയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി നേഴ്സുമാരുടെ ശാക്തീകരണവും സംഘാടനവും എന്നും യുകെ മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. അതിന് പരിഹാരമെന്നോണമാണ് യുകെ മലയാളികളുടെ ദേശീയ സംഘടനായ യുക്മ, യുക്മ നേഴ്‌സസ് ഫോറം രൂപീകരിച്ചത്. തുടക്കകാലത്തെ ബാലാരിഷ്ടതകളിൽ നിന്ന് ഏറെ മുന്നേറിയ യുക്മ നേഴ്‌സസ് ഫോറം ഇന്ന് മലയാളി നേഴ്സുമാരെ സംഘടിപ്പിച്ച് അവർക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകി വരുന്നു. ഇവിടെയാണ് ബ്രിസ്റ്റോളിൽ നേഴ്‌സായി ജോലി ചെയ്യുന്ന ദേവലാൽ സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. നേഴ്‌സസ് ഫോറം ഭാരവാഹിയായ ദേവലാൽ യു എൻ എഫ് പരിശീലന കളരികളിലും ചർച്ചകളിലും ഉരുത്തിരിഞ്ഞ ആശയമാണ് ഈ ഫേസ് ബുക്ക് പോസ്റ്റിന് പ്രചോദനമെന്ന് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

യുക്കെയിലെ മലയാളി നേഴ്‌സുമാർ സംഘടിക്കേണ്ടതുണ്ടോ ? നമ്മുടെ സമൂഹത്തിൽ യുക്മാ നേഴ്സസ് ഫോറത്തിന്റെ ആവശ്യകതയുണ്ടോ?

ഇത് വായിക്കുന്ന ആർക്കും മനസ്സിലേക്ക് വരാൻ പോകുന്ന ആദ്യ ചോദ്യം RCN, UNISON എന്നീ സംഘടനകളിൽ അംഗങ്ങളായ യുക്കെയിലെ മലയാളി നേഴ്‌സുമാർക്ക് യു എൻ എഫ് പോലുള്ള ഒരു സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം ? ജോലി സംബന്ധമായ പ്രശ്നങളിൽ യു എൻ എഫിന് എന്ത് ചെയ്യുവാൻ സാധിക്കും? യുക്കെയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വരുന്ന നേഴ്‌സുമാരും RCN , UNISON എന്നീ സംഘടനകളിൽ മെംബെർ ഷിപ്പ് ഉള്ളവരാണെന്നിരിക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ യൂണിയനെ ഇടപെടുത്തി മുന്നോട്ടു പോകാൻ സാധിക്കും. ഇത് വസ്തുത ആയി തന്നെ അംഗീകരിക്കുന്നു. പക്ഷെ ഈ യൂണിയനുകൾ എത്രത്തോളം സഹായകരം ആണെന്നുള്ളത് നമ്മൾ ഒരു പ്രശ്നത്തിൽ അകപ്പെട്ടു കഴിയുമ്പോൾ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. കാരണം യൂണിയനുകൾക്കും ഇവിടെ പരിമിതികൾ ഉണ്ട് പ്രേത്യേകിച്ചു നിയമ സഹായം എത്തിക്കുന്ന കാര്യത്തിൽ. ഇവിടെയാണ് യുക്മാ നേഴ്സസ് ഫോറം പോലുള്ള ഒരു സംഘടന മുഖ്യമായും സഹായവുമായി എത്തുവാൻ ഉദ്ദേശിക്കുന്നത്.

ഏകദേശം 25,000 ത്തിൽ പരം മലയാളി നേഴ്സസ് യുകെ യുടെ പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. അതിൽ പലരും NHS ലും ഇതര സ്ഥാപനങ്ങളിലും ഉയർന്ന സ്ഥാനങ്ങളിൽ ജോലി നോക്കുന്നവരാണു. അതിൽ നല്ലൊരുഭാഗം അവരുടെ പ്രവർത്തന പരിചയം പരസ്പരം ഷെയർ ചെയ്യുവാനും, അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കുവാനും മുന്നോട്ടു വന്നിട്ടുണ്ട്. മലയാളികളായ നഴ്സുമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരം കാണുവാനും, ട്രെയിനിങ്ങുകൾ നൽകുവാനും പ്രതിസന്ധി ഘട്ടങ്ങളിൽ ജോലി സ്ഥലത്തു സ്വീകരിക്കേണ്ട മുൻ കരുതലുകൾ എടുക്കുവാനും ഇവരുടെ സഹായം ഉപകരിക്കും. കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ വന്ന മിക്ക നേഴ്‌സുമാരും മികച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തി ഉയർന്ന പോസ്റ്റുകൾ നേടിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും നിരവധി പേർക്ക് അവരുടെ മേഖലയിൽ അർഹമായ ഉയർച്ച പല കാരണങ്ങളാലും നിഷേധിക്കപ്പെട്ടിട്ടുണ്ട്. മാനേജരും, ഡെപ്യൂട്ടി മാനേജറുമൊക്കെ ആവേണ്ടവർ ഇപ്പോഴും ബാൻഡ് 5 നേഴ്‌സുമാരായി മാത്രം തുടരുന്ന അവസ്ഥയുണ്ട്. പക്ഷെ നമുക്ക് അർഹമായത് നമുക്ക് തന്നെ ലഭിക്കേണ്ടതാണ് . പലപ്പോഴും അറിവുകളുടെ അപര്യാപ്തത മൂലമാണ് നമുക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് .

പരസ്പരം താങ്ങും തണലുമായി ഒരുമിച്ചു നിൽക്കുകയും അറിവുകൾ പങ്കിടുകയും ചെയ്യുകയ്യാണെങ്കിൽ ഒരു കമ്യുണിറ്റി എന്ന രീതിയിൽ നമുക്ക് വളരെ ഉയരങ്ങൾ കീഴടക്കാൻ കഴിയും! നിലവിൽ ഫിലിപ്പൈൻ കമ്യൂണിറ്റിക്കു ഇത്തരം ഒരു സംവിധാനം ഉണ്ട് . അത് വളരെ ഫല പ്രദമായാണ് അവർ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. നമുക്കും അത്തരത്തിൽ ഒന്ന് പ്രയോജനപ്പെടുത്തണമെങ്കിൽ യുകെ യിലെ നഴ്സുമാർക്കു ഒരു നെറ്റ് വർക്ക് ആവശ്യമാണ്. ഇവിടെയാണ് യു ൻ എഫിന്റെ പ്രസക്തി !

വരും കാലങ്ങളിൽ യു എൻ എഫിന്റെ മെമ്പർ ആയിട്ടുള്ള ഏതു നേഴ്സിനും ജോലി സ്ഥലത്തു എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനു വേണ്ടുന്ന നിയമോപദേശം നൽകുവാനും, അവസാനം വരെ കൂടെ നിന്ന് പോരാടുവാനും, പ്രശ്ന പരിഹാരം കാണുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പേപ്പർ വർക്കുകളും മറ്റും ചെയ്യുന്നതിനായി ഒരു അംഗീകൃത ബോഡി യു എൻ എഫ്‌ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു. ഇപ്പോൾ യു എൻ എഫിന്റെ ലീഗൽ സെൽ ചെയർ പേഴ്സൺ ആയ ലിവർപൂളിൽ ഉള്ള തമ്പി ചേട്ടൻ സ്വന്തം സമയത്തിൽ നിന്നും ഒരു പ്രതിഫലവും കൂടാതെ ആണ് നഴ്സുമാർക്ക് വേണ്ടി പല നിയമ സഹായവും ചെയ്യുന്നത്. വളരെയേറെ നഴ്സുമാർക്ക്‌ തമ്പി ചേട്ടൻ പല പ്രശനങ്ങളിലും നിയമ സഹായമെത്തിച്ചിട്ടുണ്ട് എന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. വരും കാലങ്ങളിൽ ഫിലിപ്പൈൻ നഴ്സുമാർക്ക് ഇവിടെ ഉള്ളതു പോലെ ഒരു ശക്തമായ സംഘടന നമുക്കും ആവശ്യമാണ് .

യുക്മ യുടെ പോഷക സംഘടന ആയ യു എൻ എഫ്‌ അതിനു വേണ്ടി ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് .

യു എൻ എഫ്‌ എല്ലാ റീജിയനുകളിലും ഈ വർഷം കോൺഫറൻസുകൾ നടത്തുന്നുണ്ട്. അത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുന്നവർക്ക്‌ 5 മണിക്കൂർ സി പി ഡി ലഭിക്കും. മൂന്നു വർഷത്തിൽ 35 സി പി ഡി മണിക്കൂറുകളാണ്‌ റീവാലിഡേഷൻ സമയത്തു നമുക്ക് ആവശ്യമായത്. ചില ഏജൻസികൾ റീവാലിഡേഷനുള്ള 6 മണിക്കൂർ ക്ലാസ്സുകൾക്ക് 49 മുതൽ 69 പൗണ്ട് വരെ ചാർജ് ചെയ്യുന്നുണ്ട്. എന്നാൽ യു എൻ എഫ്‌ സ്പോൺസർ മാരുടെ സഹായത്തോടെ വെറും 5 പൗണ്ട് ആണ് ഈ ക്ലാസ്സുകൾക്ക് ഈടാക്കുന്നത്‌. ഈ അഞ്ചു പൗണ്ടിൽ ഭക്ഷണവും ഉൾപ്പെടുന്നു. കഴിയുമെങ്കിൽ നോട്ടിങ്ഹാമിലും പരിസര പ്രദേശങ്ങളിലുള്ളവരും യു എൻ എഫ്‌ നടത്തുന്ന അടുത്ത കോൺഫെറെൻസിൽ പങ്കെടുക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ കരിയർ ഡെവലപ്പ് മെന്ററിനു ഇത് വലിയ രീതിയിൽ പ്രയോജനപ്പെടും! ഒപ്പം നമ്മുടെ സമൂഹത്തിന്റെ ഉയർച്ചക്കും വലിയ തോതിൽ സഹായം ആകും! യു ൻ എഫ് ലക്ഷ്യം വെക്കുന്നതും അത് മാത്രമാണ് .”Lets Row together and Grow together”.

ലേഖകൻ യു എൻ എഫിന്റെ നാഷണൽ ട്രഷറർ ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more