1 GBP = 103.12

യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 v1.3 സെപ്റ്റംബര്‍ 23ന് ഡെര്‍ബിയില്‍….

യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 v1.3 സെപ്റ്റംബര്‍ 23ന് ഡെര്‍ബിയില്‍….

മില്‍ട്ടണ്‍

ഡെര്‍ബി ചലഞ്ചേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഏഴാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 23നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ഏഴാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂര്‍ണമെന്റുകള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതു കൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും, ആരോഗ്യപരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റണ്‍ എന്ന കായിക വിനോദത്തിലേക്ക് ആകര്‍ഷിക്കുകയും, അതോടൊപ്പം അവര്‍ക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.

നിലവാരം കൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുന്‍ ടൂര്‍ണമെന്റിന്റെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയില്‍ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുന്‍ വര്‍ഷങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാര്‍ത്തകളും തത്സമയം വെബ്‌സൈറ്റ് വഴി ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാകും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 10മണിമുതല്‍ വൈകുന്നേരം 7മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

രണ്ടു ക്യാറ്റഗറിയിലായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത് .ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ് ഇന്റര്‍മീഡിയറ്റ് ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്കാണ് അഡ്വാന്‍സ്ഡ് ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

അഡ്വാന്‍സ്ഡ് ക്യാറ്റഗറിയില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് 500 പൗണ്ട് ക്യാഷ് അവാര്‍ഡും ജസ്റ്റ് ബാഡ്മിന്റണ്‍ നല്‍കുന്ന പ്രൊട്ടക് റാക്കറ്റുകളും ട്രോഫിയും സമ്മാനിക്കും.

ഇന്റര്‍മീഡിയറ്റ് ക്യാറ്റഗറിയില്‍ വിജയികളാകുന്ന ടീമിന് 250 പൗണ്ടും ജസ്റ്റ് ബാഡ്മിന്റണ്‍ ബോള്‍ട്ടന്‍ നല്‍കുന്ന ബാഡ്മിന്റണ്‍ റാക്കറ്റുകളും ട്രോഫിയുംസമ്മാനിക്കും. അഡ്വാന്‍സ്ഡ് ക്യാറ്റഗറി ടീമിന് 40 പൗണ്ടും ഇന്റര്‍മീഡിയറ്റ് ക്യാറ്റഗറി ടീമിന് 30 പൗണ്ടും ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്.

ജസ്റ്റ് ബാഡ്മിന്റണ്‍ ബോള്‍ട്ടന്‍ (just-badminton.co.uk) ഉം ബാഡ്മിന്റണ്‍ ക്രോയ്‌ഡോണ്‍ യുകെയും ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്സ് ആയിരിക്കും. ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്‍ ടൂര്‍ണമെന്റിന്റെ സപ്പോര്‍ട്ടര്‍ ആയിരിക്കും.

ടൂര്‍ണമെന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക:

മില്‍ട്ടണ്‍ -07878510536

സുബിന്‍ – 07459 825942

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

derby etwall leisure centre,

hilton road,etwall, derby,

DE65 6HZ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more