1 GBP = 103.89
breaking news

പകര്‍ച്ചപ്പനി; ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശെരിയല്ലെന്ന് ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനി; ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശെരിയല്ലെന്ന് ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തിലുള്ള പ്രസ്?താവനകള്‍ ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്നും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 3000 വളണ്ടിയര്‍മാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പകര്‍ച്ചപനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ പ്രസ്?താവനക?ള്‍ക്കെതിരെയാണ് ശൈലജ രംഗ?ത്തെത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more