1 GBP = 103.33

അഭിമാനപ്പോരാട്ടത്തിൽ ഡൽഹിക്ക് ജയം, ചെന്നെെയെ തകർത്തത് 34 റൺസിന്

അഭിമാനപ്പോരാട്ടത്തിൽ ഡൽഹിക്ക് ജയം, ചെന്നെെയെ തകർത്തത് 34 റൺസിന്

ഡൽഹി: എെ.പി.എല്ലിൽ നിന്നും നേരത്തെ പുറത്തായെങ്കിലും വിജയത്തോടെ ഡൽഹിയുടെ മടക്കം. സീസണിലെ അവസാന മത്സരത്തിൽ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നെെയെ 34 റൺസിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നെെയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. 38 റൺസ് എടുത്ത ഋഷഭ് പന്തും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർഷൽ പട്ടേൽ (16 പന്തിൽ 36), വിജയ് ശങ്കർ (36) എന്നിവരാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്. ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്‌സാണ് പട്ടേലും ശങ്കറും ചേർന്ന് നേടിയത്. ചെന്നെെയ്‌ക്കായി ലുങ്കി എംഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായ ഡൽഹി അഭിമാനപ്പോരാട്ടത്തിനാണ് ഇന്നിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പിഴച്ചു. സ്കോർ 24ൽ എത്തി നിൽക്കെ പൃത്ഥി ഷാ (17) യെ ദീപക് ചാഹറാണ് ചെന്നെെയ്ക്കായി ആദ്യ വിക്കറ്റ് നേടിയത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും (19) പന്തും ചേർന്ന് പൊരുതിയെങ്കിലും അധികം നേരം നീണ്ടില്ല. 78ൽ നിൽക്കെ ശ്രേയസ് പുറത്ത്. പിന്നാലെ പന്ത്, മാക്സവെൽ, അഭിഷേക് എന്നിവർ പുറത്തായതോടെ ഡൽഹി പതറി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന പട്ടേലും ശങ്കറും ചേർന്ന് ഡൽഹിയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more