1 GBP =

അധോലോക സംഘവും ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് അക്രമികൾ കൊല്ലപ്പെട്ടു

അധോലോക സംഘവും ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് അക്രമികൾ കൊല്ലപ്പെട്ടു
ഡൽഹി: അധോലോക സംഘത്തിൽ പെട്ട നാലുപേർ ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ ഛത്തർ പൂരിൽ വച്ചാണ് എറ്റുമുട്ടലുണ്ടായത്. ഡൽഹി പൊലീസ് തലക്ക് വിലയിട്ട കുറ്റവാളികളാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് അറിയിച്ചു.
അധോലോക നേതാവായ രാജേഷ് ഭാരതിയുടെ സംഘത്തിലെ കുറ്റവളികളാണ് കൊല്ലപ്പെട്ടത് രാജേഷ് ഭാരതിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അക്രമികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ ആറു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more