1 GBP = 103.96

വിവിഐപിക്ക് കടന്ന് പോകാന്‍ ചോരയില്‍ കുളിച്ച കുഞ്ഞുമായെത്തിയ ആംബുലന്‍സ് തടഞ്ഞു നിറുത്തി, ദില്ലി പോലീസ്; വിഡിയോ കാണാം

വിവിഐപിക്ക് കടന്ന് പോകാന്‍ ചോരയില്‍ കുളിച്ച കുഞ്ഞുമായെത്തിയ ആംബുലന്‍സ് തടഞ്ഞു നിറുത്തി, ദില്ലി പോലീസ്; വിഡിയോ കാണാം

ചോരയില്‍ കുളിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് തടഞ്ഞ് ഡല്‍ഹി പൊലീസ് വി ഐ പിക്ക് വഴിയൊരുക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാനാണ് ദില്ലി പോലീസ് ആംബുലന്‍സ് തടഞ്ഞത്. അരമണിക്കൂറോളം നേരം പൊലീസ് ആംബുലന്‍സ് കടത്തിവിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

വി ഐ പിക്ക് വഴിയൊരുക്കാനായി ബാരിക്കേഡുകള്‍ വച്ച് റോഡ് തടഞ്ഞിരിക്കുകയായിരുന്നു. പൊലീസ് ആംബുലന്‍സ് കടത്തി വിടാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തില്‍ ആംബുലന്‍സ് വിട്ടയക്കുകയായിരുന്നു.

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനാണ് പൊലീസ് റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നും പൊലീസ് പറഞ്ഞു. നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആംബുലന്‍സ്. തടസങ്ങള്‍ നീക്കി മുന്നിലെത്തിക്കാന്‍ താമസം വന്നെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ ആംബുലന്‍സ് കടത്തി വിടണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നതും നാട്ടുകാര്‍ തന്നെ ബാരിക്കേഡുകള്‍ മാറ്റുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more