1 GBP = 103.97

ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും സ്‌പൈസ് ജെറ്റിന്റെയും വിമാനങ്ങളാണ് മുഖാമുഖം വന്നത്. സംഭവം വിമാനത്താവള അധികൃതര്‍ ഡിജിസിഎക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ ആയിരുന്നു സംഭവം.

പുണെയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്ത ശേഷം ടാക്‌സിവേയിലേക്ക് നീങ്ങുകയായിരുന്നു. ഈസമയം അതേ റണ്‍വേയില്‍ തന്നെ ടേക്ക് ഓഫ് ചെയ്യാനായി സ്‌പൈസ് ജെറ്റ് വിമാനവും എത്തി. ഹൈദരാബാദിലേക്ക് പോകുന്നതായിരുന്നു സ്‌പൈസ് ജെറ്റ് വിമാനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more