1 GBP = 103.16

11 പേർ ദുരൂഹമായി മരിച്ച വീട്ടിൽ പൊലീസിനെ കുഴക്കി 11 പൈപ്പുകൾ!

11 പേർ ദുരൂഹമായി മരിച്ച വീട്ടിൽ പൊലീസിനെ കുഴക്കി 11 പൈപ്പുകൾ!

ന്യൂഡൽഹി: ഒരു കുടുംബത്തിലെ 11 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചത്. ബുറാഡി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം എത്തുന്നത് ദുർമന്ത്രവാദത്തിലേക്കും ആത്മാവിനെ ആവാഹിക്കാനുള്ള ശ്രമത്തിലേക്കുമാണ്. ഇതിനിടെ സംഭവം നടന്ന വീട്ടിൽ ഇന്ന് നടത്തിയ തെളിവെടുപ്പിനിടെ 11 സ്വീവേജ് പൈപ്പുകൾ ക്രമരഹിതമായി ഒരു ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്നത് പൊലീസിനെ വെട്ടിലാക്കി. ഇത്തരത്തിൽ പൈപ്പ് സ്ഥാപിച്ചതുമായി ദുരൂഹമരണങ്ങൾക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആത്മാവിനെ ആവാഹിക്കുന്നതിനായാണ് 11 പൈപ്പുകൾ ഭിത്തിയിൽ സ്ഥാപിച്ചതെന്നും സൂചനയുണ്ട്.

ഞായറാഴ്ച രാവിലെയാണ് ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ഏഴ് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. സംഭവം നടന്ന വീട്ടിൽനിന്ന് കണ്ടെടുത്ത കുറിപ്പുകൾ ദുർമന്ത്രവാദത്തിലേക്കുള്ള സാധ്യതയാണ് വിരൽചൂണ്ടുന്നത്. ഈ കുടുംബം ഏതെങ്കിലും ആൾദൈവത്തിന്‍റെ അനുയായികളാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ നേരത്തെ ഇവർ ഏതെങ്കിലും തരത്തിലുള്ള ആഭിചാരക്രിയകളും ദുർമന്ത്രവാദവും നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മാവിനെ വിളിച്ചുവരുത്തുന്ന താന്ത്രിക് മാതൃകയിലുള്ള കൊലപാതകമാണിതെന്നും സംശയിക്കുന്നുണ്ട്. മുമ്പ് തിരുവനന്തപുരത്തെ നന്ദൻകോട് കേഡൽ ജിൻസൻ രാജ നടത്തിയ കൂട്ടക്കൊലയുമായി ഇതിന് സാമ്യമുണ്ടെന്നാണ് സൂചന.

പലചരക്ക്, പ്ലൈവുഡ് വ്യാപാരം നടത്തി വരിക ആയിരുന്ന ഒരു കുടുംബത്തിലെ 11പേരുടെ മരണത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ.. രാത്രി കട അടച്ചതിനു ശേഷം കുടുംബാംഗങ്ങൾ കഴിച്ചത് ഉറക്ക ഗുളിക കലർത്തിയ ഭക്ഷണം. കുടുംബാംഗങ്ങളിൽ ഒരാൾ ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തുക ആയിരുന്നു. അബോധവസ്ഥയിൽ ആയ കുടുംബാങ്ങങ്ങളെ ഇയാൾ തന്നെ കെട്ടി തൂക്കി. ബോധം വന്നാൽ നിലവിളിതിരിക്കാൻ ആണ് വായ് മൂടി കെട്ടിയത്. കൊലനടത്തുന്നതിനിടെ ബോധം തെളിയുകയും ബഹളം വെക്കുകയും ചെയ്ത യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എല്ലാവരുടെയുംമരണം ഉറപ്പായ ശേഷം ആത്മഹത്യ ചെയ്തുവെന്നും പൊലീസ് പറയുന്നു.

കൊലപാതകം നടത്തിയ വ്യക്തിയുടെ മൊബൈൽ ഫോൺ പൊലീസ് ശേഖരിച്ചു. ഇവർ ആരൊക്കെയായി സംസാരിച്ചു എന്ന വിവരം പൊലീസ് ശേഖരിച്ചു വരികയാണ്. വീട്ടിലേക്കു ബലം പ്രയോഗിച്ചു ആരും കയറിയിട്ടില്ല എന്നും പൊലിസ് പറയുന്നു. നാളെ പോസ്റ്റ്‌മോർട്ടം റിപോർട്ടം ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ്‌ തിവാരി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more