1 GBP = 104.06

എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം

എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും വരാപ്പുഴ സിഐയ്‌ക്കെതിരായ അന്വേഷണം തുടരണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനിടയ്ക്ക് ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടിയെ കമ്മീഷന്‍ വിമര്‍ശിച്ചു. എവി ജോര്‍ജിനെ സ്ഥലം മാറ്റിയത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പറവൂര്‍ സിഐയ്ക്ക് സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. എസ്പി എവി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത് ശരിയല്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ കീഴില്‍ പൊലീസ് സേനയെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും. ഈ തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിക്കണം. കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, കേസില്‍ അറസ്റ്റിലായ നാലാം പ്രതി വരാപ്പുഴ എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ഏപ്രില്‍ 20 നാണ് ദിപക്കിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദീപകിനെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ദിപക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 21 ന് കോടതിയില്‍ ഹാജരാക്കിയ ദിപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more