1 GBP = 104.19

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന ആളാണ് ദാവൂത്. ഇബ്രാഹിമിന്റെ 45 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതര്‍ മരവിപ്പിച്ചത്.

ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സില്‍ വസതികളുമുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം പൂട്ടി മുദ്രവച്ചു. ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടെത്താന്‍ ഇന്ത്യയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം 2015ല്‍ ബ്രിട്ടനിലെത്തിയിരുന്നു.

യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളില്‍ ദാവൂത് ഉള്‍പ്പെട്ടിരുന്നു.കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവന്‍ പാബ്ലോ എസ്‌കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണ് ദാവൂദിന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more