ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി


ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്ത് വകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. നേരത്തെ തന്നെ ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ രഹസ്യാന്വേഷണ വിഭാഗമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് മോദി സര്‍ക്കാരിന്റെ നയതന്ത്രനീക്കത്തിന്റെ ഫലമാണ് എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യ യുഎഇ സര്‍ക്കാരിന് കൈമാറിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നതെന്ന് ബിജെപിയുടെ ട്വീറ്റ് വ്യക്തമാക്കി. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ ദാവൂദിന്റെ സ്വത്ത് വകകള്‍ സംബന്ധിച്ച പട്ടിക കൈമാറിയിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ യുഎഇ സര്‍ക്കാര്‍ പുലര്‍ത്തുന്ന രഹസ്യസ്വഭാവം നിലനിര്‍ത്താനാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗിക സ്ഥിരീകരണം നടത്താത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദിന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും യുഎഇയിലാണ്. നിലവില്‍ ഇയാള്‍ പാകിസ്ഥാനിലാണ് എന്നാണ് കരുതപ്പെടുന്നത്. മുംബൈസ്‌ഫോടനത്തില്‍ ദാവൂദിനുള്ള പങ്കും ഐഎസ്‌ഐയുമായുള്ള ബന്ധവും വ്യക്തമായതോടെ ദാവൂദിനെ പിടികൂടാന്‍ രണ്ട് പതിറ്റാണ്ടായി ശ്രമം നടത്തിവരുകയാണ്. ഭീകരസംഘടനകളായ അല്‍ഖായിദ, ലഷ്‌കര്‍ ഇ തോയ്ബ എന്നിവയ്ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates