1 GBP = 103.90

13 മ​ക്ക​ളെ വീ​​ട്ടി​​ൽ ത​​ട​​വി​​ലി​​ട്ട മാ​താ​പി​താ​ക്ക​ൾ​ക്ക്​ 94 വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ച്ചേ​ക്കും

13 മ​ക്ക​ളെ വീ​​ട്ടി​​ൽ ത​​ട​​വി​​ലി​​ട്ട മാ​താ​പി​താ​ക്ക​ൾ​ക്ക്​ 94 വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ച്ചേ​ക്കും

വാ​​ഷി​​ങ്​​​ട​​ൺ: അ​മേ​രി​ക്ക​യി​ൽ സ്വ​ന്തം മ​ക്ക​ളെ ക്രൂ​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത​​ട​​വി​​ൽ പാ​​ർ​​പ്പി​​ച്ച മാ​​താ​​പി​​താ​​ക്ക​​ൾ​ക്ക്​ 94 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കും. ത​ങ്ങ​ളു​ടെ ര​​ണ്ടു മു​​ത​​ൽ 29 വ​​രെ പ്രാ​​യ​​മു​​ള്ള 13 മ​ക്ക​ളെ വീ​ട്ടി​ൽ ത​ട​വി​ലി​ട്ട്​ പീ​ഡി​പ്പി​ച്ച ഡേ​​വി​​ഡ്​ അ​​ല്ലെ​​ൻ ട​​ർ​​പി​​നും (57) അ​​ന്ന ട​​ർ​​പി​​നു​ം (49) മേ​ലാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 37 കു​റ്റ​ങ്ങ​ൾ​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​െ​യ​ല്ലാം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ര​ണ്ടു​പേ​ർ​ക്കും 94 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കാ​മെ​ന്ന്​ ഡി​സ്​​ട്രി​ക്​​ട്​ അ​റ്റോ​ണി മൈ​ക്​ ഹേ​സ്​​ട്രി​ൻ വ്യ​ക്​​ത​മാ​ക്കി. ഇ​രു​വ​ർ​ക്കും ജാ​മ്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 13 ദ​ശ​ല​ക്ഷം ഡോ​ള​ർ വീ​തം കെ​ട്ടി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കാ​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പെ​​റി​​സി​​ലെ വീ​ട്ടി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പൊ​ലീ​സ്​ ദ​മ്പ​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ത​ട​വി​ലു​ള്ള കു​ട്ടി​ക​ളി​ൽ 17 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി വീ​​ട്ടി​​ലെ മൊ​​ബൈ​​ൽ​ േഫാ​​ൺ ഉ​​പ​​യോ​​ഗി​​ച്ച്​ എ​​മ​​ർ​​ജ​​ൻ​​സി ന​​മ്പ​​റി​​ൽ വി​​ളി​​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ എ​ത്തു​േ​മ്പാ​ൾ നി​​ര​​വ​​ധി കു​​ട്ടി​​ക​​ളെ ച​​ങ്ങ​​ല​​യും പൂ​​ട്ടും ഉ​​പ​​യോ​​ഗി​​ച്ച്​ ക​​ട്ടി​​ലി​​ൽ ബ​​ന്ധ​​ന​​സ്​​​ഥ​​രാ​​ക്കി​​യ അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ഇ​​രു​​ൾ​​വീ​​ണു​​കി​​ട​​ക്കു​​ന്ന മു​​റി​​യി​​ൽ​നി​​ന്ന്​ ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

13 സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഏ​​ഴു​​പേ​​ർ 18നും 29​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രാ​​യി​​രു​​ന്നു. ശ​​രീ​​രം തീ​​രെ ശോ​​ഷി​​ച്ച്​ വി​​ള​​റി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു എ​​ല്ലാ​​വ​​രും. ബ​ന്ധു​ക്ക​ളു​മാ​യും നാ​ട്ടു​കാ​രു​മാ​യും അ​ടു​പ്പ​മി​ല്ലാ​തെ ജീ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more