1 GBP = 103.76

കാനഡയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

കാനഡയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: കാനഡയില്‍  കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്നാര്‍ സ്വദേശികളായ എം.എ. വര്‍ഗ്ഗീസിന്റെയും ഷീന വര്‍ഗ്ഗീസിന്റെ മകന്‍ ഡാനി ജോസഫ് (20) നെയാണ് നയാഗ്ര വെള്ളച്ചാട്ടതിന് സമീപത്തെ നൂറടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കണ്ടെത്തിയത്. ഫെബ്രുവരി എട്ട് വെള്ളിയാഴ്ചയാണ് കൂട്ടുകാരോടൊപ്പം പുറത്തുപോയ ഡാനിയെ കാണാതാകുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എംബസി മുഖേനെ സര്‍ക്കാരിനെ സമീപിക്കുകയും നയാഗ്ര പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഡാനി അവസാനമായെത്തിയത് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്താണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയും മൊബൈല്‍ ലൊക്കേഷനിയില്‍ അപകടം സ്ഥീരീകരിക്കുകയും ചെയ്തിരുന്നു. കടുത്ത മഞ്ഞുവീഴ്ചമൂലം ഒരുമാസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥിയുടെ മ്യതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് മാസത്തില്‍ മഞ്ഞുരുകാന്‍ തുടങ്ങിയതോടെയാണ് മ്യതദേഹം കണ്ടെത്തിയത്. നയാഗ്ര ആശുപത്രിയിലെത്തിച്ച മ്യതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മ്യതദേഹം പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 2016 സെപ്റ്റംബര്‍ മാസമാണ് ഡാനി കുലിനറി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേയ്ക്ക് പോയത്. നയാഗ്ര കോളേജിലായിരുന്നു പഠനം.

നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേയ്ക്ക് വിളിക്കുമായിരുന്ന ഡാനിയുടെ ഫോണ്‍ വെള്ളിയാഴ്ച മുതല്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടായതായതോടെ സംശയം തോന്നിയ വീട്ടുകാര്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോളാണ് കാണാതായ വിവരം അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more