1 GBP = 104.19

ഡാനിക്ക് എയിംസിൽ ചികിത്സ തുടങ്ങി

ഡാനിക്ക് എയിംസിൽ ചികിത്സ തുടങ്ങി

ന്യൂഡൽഹി: പ്രസവ സമയത്തെ ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്‌ചയും ചലനശേഷിയും നഷ്‌ടമായ ഡാനി സ്‌റ്റെനോ എന്ന അഞ്ചുവയസുകാരന് എയിംസിൽ വിദഗ്‌ദ്ധരുടെ മേൽനോട്ടത്തിൽ പരിശോധന തുടങ്ങി. ഒരാഴ്‌ചത്തെ പരിശോധനകൾക്കു ശേഷമെ അസുഖം ഭേദപ്പെടുമോ എന്ന കാര്യം ഉറപ്പിക്കാനാകൂ എന്നാണ് ഡോക്‌ടറർമാർ പറയുന്നത്. അതിനിടെ ഇപ്പോൾ താമസിക്കുന്ന കേരളാഹൗസിൽ നിന്ന് ഇറക്കിവിടൽ ഭീഷണിയിലാണ് ഡാനിയുടെ അച്ഛൻ ഡെന്നീസ് കുമാറും അമ്മ മേരി സുജയും.

എയിംസിലെ പ്രശസ്‌ത ന്യൂറോ പീഡിയാട്രീഷ്യൻ ഡോ. ഷെഫാലി ശർമ്മയാണ് ഇന്നലെ ഡാനിയെ പരിശോധിച്ചത്. തലച്ചോറിന്റെ വിശദമായ പരിശോധനയിം നടത്തി. നാളെമുതൽ എം.ആർ.ഐ സ്‌കാൻ, ഫിസിയോതെറാപ്പി അടക്കമുള്ള വിദഗ്‌ദ്ധ ചികിത്സ നടത്താനാണ് തീരുമാനം. ഒരാഴ്‌ച നീളുന്ന പരിശോധനകൾക്കു ശേഷമേ ഫലത്തെക്കുറിച്ച് പറയാനാകൂ എന്ന് ഡോക്‌ടർമാർ പറഞ്ഞു.
മകനെ ചികിത്സിച്ചു മടുത്ത മാതാപിതാക്കൾ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ദയാവധത്തിന് അനുമതി തേടി ഡൽഹിയിൽ വന്നത് മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഒാഫീസ് ഇടപെട്ടു. കണ്ണന്താനത്തിന്റെ പത്നി ഷീലാ കണ്ണന്താനവും മന്ത്രിയുടെ സെക്രട്ടറി പ്രശാന്ത് നായരും നേരിട്ടെത്തിയാണ് കേരളാഹൗസിൽ നിന്ന് ഡാനിയെയും മാതാപിതാക്കളെയും എയിംസിലേക്ക് കൊണ്ടുപോയത്. 20,000 രൂപയോളം ചെലവുള്ള തലച്ചോർ പരിശോധന സൗജന്യമായാണ് ചെയ്‌തതെന്ന് പ്രശാന്ത് പറഞ്ഞു.

അതേസമയം കേരളാഹൗസിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുകയാണ് ഡാനിയും മാതാപിതാക്കളും. ഇവിടെ താമസ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് സംസ്ഥാന സർക്കാർ.

അഞ്ചുവയസ്സ്കാരൻ ഡാനിയേയും കൊണ്ട് അച്ഛനും അമ്മയും ഡൽഹിയിലെത്തിയത് മകന്റെ ദയാവധത്തിന് അനുമതി തേടി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more