റീലീസ് ചെയ്യും മുന്‍പേ ലാഭം കൊയ്ത് ദങ്കല്‍


റീലീസ് ചെയ്യും മുന്‍പേ ലാഭം കൊയ്ത് ദങ്കല്‍

ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രമാണ് ദങ്കല്‍. ഗുസ്തിക്കാരനായി ആമിര്‍ എത്തുന്ന ദങ്കലിന്റെ ചിത്രങ്ങളും ഗാനങ്ങളും വൈറലായിക്കഴിഞ്ഞു. എന്നാല്‍ ചിത്രം റീലീസിന് എത്തും മുന്‍പേ ലാഭത്തിലായതായിട്ടാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

70കോടി മുതല്‍മുടക്കി എടുത്ത ചിത്രം ഇപ്പോള്‍ തന്നെ 75 കോടി തിരിച്ചുപിടിച്ചു. 75കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത്. ആമിറിന്റെ തന്നെ ധൂം 3യുടെ റെക്കോര്‍ഡ് ആണ് ദങ്കല്‍ തകര്‍ത്തത്. 65 കോടി രൂപയ്ക്കാണ് ധൂം3 യുടെ സാറ്റലൈറ്റ് വിറ്റുപോയത്.

സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. ഒരുഘട്ടത്തില്‍പോലും സെന്‍സര്‍ബോര്‍ഡ് കത്രിക വച്ചിട്ടില്ല. 2 മണിക്കൂര്‍ 41 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. ഹരിയാനയിലെ മഹാവീര്‍സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് ദങ്കല്‍ എന്ന പേരില്‍ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ആമിര്‍ഖാന്റെ മക്കളായി അഭിനയിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഗുസ്തി താരങ്ങളാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നീ പെണ്‍കുട്ടികളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് ചിത്രം. ഡിസംബര്‍ 23നാണ് റിലീസ്. അമീര്‍ഖാനും ഡിസ്‌നിയും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ എഴുപത് ശതമാനം ഷെയറും ആമിറിന്റെ പേരിലാണ്. ദങ്കല്‍ റിലീസ് ദിവസം 24 കോടി നേടുമെന്നാണ് പ്രവചനം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates