1 GBP = 104.18

ഭീകരാക്രമങ്ങളെക്കാളും റഷ്യയിൽ നിന്ന്നുള്ള സൈബർ ആക്രമണമാണ് ബ്രിട്ടനും പാശ്ചാത്യ രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബ്രിട്ടീഷ് സൈനിക മേധാവിയും

ഭീകരാക്രമങ്ങളെക്കാളും റഷ്യയിൽ നിന്ന്നുള്ള സൈബർ ആക്രമണമാണ് ബ്രിട്ടനും പാശ്ചാത്യ രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബ്രിട്ടീഷ് സൈനിക മേധാവിയും

ലണ്ടൻ: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീകരാക്രമങ്ങളെക്കാളും രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും സൈബർ ആക്രമണങ്ങളാണെന്ന് ബ്രിട്ടീഷ് സൈനിക മേധാവി ജനറൽ സർ നിക്ക് കാർട്ടർ പറഞ്ഞു. സൈബർ ആക്രമണങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് വ്ലാഡിമിർ പുട്ടിന്റെ റഷ്യയെന്ന് പേരെടുത്ത് വിമർശിച്ച് കൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്. സമാനായ അഭിപ്രായം നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും നടത്തിയിരുന്നു.

ശീതയുദ്ധത്തിന് ശേഷം റഷ്യ മുന്നിൽ നിന്ന് കളിക്കുന്ന നാണം കെട്ട കളി അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വ്യാജ വാർത്തകൾ സൃഷ്ടിച്ചും സൈബർ ആക്രമണങ്ങൾ നടത്തിയുമുള്ള ശ്രമം വിജയിക്കില്ലെന്ന് അദ്ദേഹം മുന്നറിപ്പ് നൽകുന്നു. യു എസ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കമാണ്ടർമാർക്കും ഇതേ അഭിപ്രായം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ന് ശേഷമാണ് ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ കഴിഞ്ഞ വര്ഷം നടന്ന വനാക്രേ ആയിരുന്നു കൂടുതൽ അപകടകാരി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more