1 GBP = 104.17

കറന്‍സി ഇടപാട് പരിധി രണ്ടു ലക്ഷമാക്കി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കറന്‍സി ഇടപാട് പരിധി രണ്ടു ലക്ഷമാക്കി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കറന്‍സി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നും കള്ളപ്പണം തടയാനും കഴിയുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഇതനുസരിച്ച് ഒരു വ്യക്തിയില്‍ നിന്ന് ഒരു ദിവസം കറന്‍സിയായി രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ സ്വീകരിക്കാനാവു. ഇതിനു മുകളിലുള്ള ഇടപാടുകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ നടത്തണം.

കറന്‍സിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് ഇടപാട് നടത്തിയ തുകയുടെ നൂറ് ശതമാനം പിഴ ചുമത്തുകയും ചെയ്യും.

ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിധി വീണ്ടും രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more