1 GBP = 103.87

നോട്ടുനിരോധനം-കാര്‍ഷികമേഖലയ്‌ക്കേറ്റ വന്‍ ആഘാതം തുടരുന്നു: ഇന്‍ഫാം

നോട്ടുനിരോധനം-കാര്‍ഷികമേഖലയ്‌ക്കേറ്റ വന്‍ ആഘാതം തുടരുന്നു: ഇന്‍ഫാം

ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ സെക്രട്ടറി

കൊച്ചി: കാര്‍ഷികമേഖലയും ഗ്രാമീണജനതയും നോട്ടുനിരോധനത്തിന്റെ വന്‍ ആഘാതത്തില്‍നിന്ന് ഒരു വര്‍ഷക്കാലമായിട്ടും കരകയറിയിട്ടില്ലെന്നും കര്‍ഷകരുടെ യാതന തുടരുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ചരിത്രത്തിലേറ്റ ഏറ്റവും വലിയ പ്രഹരമാണ് മുന്നൊരുക്കങ്ങളില്ലാത്ത നോട്ടുനിരോധനം വരുത്തിവച്ചത്. സമസ്തമേഖലകളിലും രൂപപ്പെട്ടിരിക്കുന്ന വലിയ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപെടാന്‍ നാളുകളെടുക്കും. പ്രതിസന്ധി അതിജീവിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തേജക പാക്കേജുകള്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ സാധിക്കാതെ പരാജയപ്പെടുന്നു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണജനതയും, കര്‍ഷകരും, ഗ്രാമീണരുമാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവുംവലിയ ഇരകളായത്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ അനന്തരഫലമാണ് രാജ്യത്തുടനീളമുണ്ടായ കര്‍ഷക ആത്മഹത്യകളും, കര്‍ഷക പ്രക്ഷോഭങ്ങളും. കാര്‍ഷികോല്പന്നങ്ങളും വിലയിടിവും, ഇടനിലക്കാരുടെ ചൂഷണവും, കടക്കെണിയും കര്‍ഷകര്‍ കൃഷിയുപേക്ഷിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഭൂമിയുടെ വിലയും വില്പനയും കുത്തനെ ഇടിഞ്ഞു. നോട്ടുനിരോധനത്തിനുശേഷം 50 ദിവസംകൊണ്ട് നവഭാരതം സൃഷ്ടിക്കുമെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിക്ക് ഒരു വര്‍ഷംകഴിഞ്ഞിട്ടും പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ ഭരണപരാജയവും തുഗ്ലക് പരിഷ്കാരത്തിന്റെ പ്രത്യാഘാതവുമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more