നോട്ട് നിരോധനം, സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമായി കുറയുമെന്ന് ലോകബാങ്ക്


നോട്ട് നിരോധനം, സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമായി കുറയുമെന്ന് ലോകബാങ്ക്

നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറയുമെന്ന് വേള്‍ഡ് ബാങ്ക്. അപ്രതീക്ഷിതമായ നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ വളര്‍ച്ചെ കാര്യമായി ബാധിച്ചതായും വേള്‍ഡ് ബാങ്ക് വിലയിരുത്തുന്നു.

രാജ്യത്തെ എണ്‍പത് ശതമാനം ഇടപാടുകളും കറന്‍സിയായിട്ടാണ് നടക്കുന്നത്. പ്രചാരണത്തിലുള്ള നോട്ടുകളുടെ ഭൂരിഭാഗവും അസാധുവാക്കിയത് വ്യാപാരത്തേയും കുടുംബത്തിലെ അംഗങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനേയും കാര്യമായി ബാധിച്ചതായും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചേക്കാമെന്നും 7.8 ശതമാനം വളര്‍ച്ച വരെ രേഖപ്പെടുത്തിയേക്കാമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അടിസ്ഥാന സൗകര്യമേഖലയിലെ ധനവിനിയോഗം രാജ്യത്തെ വ്യാപാര അന്തരീക്ഷത്തെ മാറ്റിമറിച്ചേക്കാമെന്നും സമീപഭാവിയില്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മേക്ക് ഇന്‍ ഇന്ത്യാ ക്യാമ്പെയ്ന്‍ രാജ്യത്തെ നിര്‍മ്മാണ മേഖലയ്ക്ക് കരുത്ത് പകര്‍ന്നേക്കാമെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates