1 GBP = 103.70

മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്ഥാൻ പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നെന്ന് യു.എസ്

മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്ഥാൻ പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നെന്ന് യു.എസ്

വാഷിംഗ്ടൺ: മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്ഥാൻ പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുകയാണെന്നും ഇത് തെക്കൻ ഏഷ്യൻ മേഖലയിൽ കടുത്ത ആശങ്ക ഉയർത്തുന്നതായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അടുത്ത വർഷത്തോടെ ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങൾ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുമെന്നും യു.എസ് നാഷണൽ ഇന്റലിൻജൻസ് ഡയറക്ടർ ഡാൻ കോട്ട്സ് അമേരിക്കൻ കോൺഗ്രസിൽ വ്യക്തമാക്കി.
അമേരിക്ക പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പാകിസ്ഥാൻ ഭീകരരുമായുള്ള ബന്ധം തുടരുകയാണ്. ലഷ്‌കറെ തയ്ബ അടക്കമുള്ള ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഈ ഭീകരരുടെ ലക്ഷ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2007ൽ സിറിയയിൽ ആണവ റിയാക്ടർ നിർമിക്കുന്നതിന് ഉത്തര കൊറിയ സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഉത്തര കൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും കൊറിയ പരീക്ഷിച്ചിട്ടുണ്ടെന്നും കോട്ട്സ് വിശദീകരിച്ചു.

അമേരിക്കയ്ക്ക് തന്നെ ഭീഷണി ആയേയ്ക്കാവുന്ന ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോർട്ടിൽ പറയുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more