1 GBP =
breaking news

മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ പൂർത്തിയാക്കി ലോകറെക്കോർഡ് നേടിയ ശ്രീ അശോക് കുമാറിനെ ക്രോയ്ഡോൺ മലയാളി സമൂഹം ആദരിക്കുന്നു……….

മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ പൂർത്തിയാക്കി ലോകറെക്കോർഡ് നേടിയ ശ്രീ അശോക് കുമാറിനെ ക്രോയ്ഡോൺ മലയാളി സമൂഹം ആദരിക്കുന്നു……….

രാജൻ പന്തല്ലൂർ
ലണ്ടൻ: മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കിയ ആദ്യ മലയാളി ആയ ശ്രീ അശോക് കുമാറിന് ഈ വരുന്ന ഡിസംബർ 2ന് ക്രോയ്‌ഡോണിലെ മലയാളി സമൂഹം ആദരിക്കുന്നു. ഇന്നേവരെ മലയാളികൾ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ് . ലോകത്തിൽ തന്നെ 6 മേജർ മാരത്തോൺ പൂർത്തീകരിച്ച 916 പേരിൽ 5 ഇന്ത്യക്കാർ മാത്രമാണുള്ളത്. അതിൽ ആറാമതായി എത്തുന്നത് ഒരു മലയാളി സാന്നിദ്ധ്യവും. 2014 ൽ ലണ്ടൻ മരത്തോണിൽ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോർക്ക് ,ബോസ്റ്റൺ ,ബെർലിൻ ,ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രാജ്യാന്തരതലത്തിൽ മാരത്തോണിൽ പങ്കെടുത്തു. സിൽവർ സ്റ്റാൻ ,ഗ്രേറ്റ് നോർത്ത് റൺ(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ കാലമായി ക്രോയ്‌ഡോണിലെ കലാസാംസ്കാരിക മേഖലയിലും ശ്രീ അശോക് കുമാറിന്റെ സാന്നിധ്യം വളരെ വലുതാണ് . ക്രോയ്ഡോണിലെ HMRC യിൽ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവർത്തനത്തിനും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്, തന്റെ മാരത്തോൺ ഓട്ടത്തിൽ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവർത്തനത്തിനായി ചിലവഴിച്ചു. ഈ വരുന്ന ശനിയാഴ്ച ലാൻഫ്രാങ്ക് സ്കൂളിൽ വെച്ചു നടക്കുന്ന പൊതുചടങ്ങിൽ ക്രോയ്‌ഡോണിലെ മലയാളി കുട്ടായ്മകൾ ഒന്നു ചേർന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി…………………………………..
Prem: 07578314452, Sebastian: 07830819151, Vivek: 07521318193, Rajagopal: 07979780765
Venue: Lanfranc School, Mitcham Road, Croydon, CR9 3AS
Date: 2-12-207
Time: 6:30 Pm


Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more