1 GBP = 104.08

ഐസ്‌ലാൻഡിനെ തോൽപ്പിച്ച് അർജന്റീനയ്‌ക്ക് വഴിയൊരുക്കി ക്രൊയേഷ്യ

ഐസ്‌ലാൻഡിനെ തോൽപ്പിച്ച് അർജന്റീനയ്‌ക്ക് വഴിയൊരുക്കി ക്രൊയേഷ്യ

മോസ്‌കോ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐസ്‌ലാൻഡിനെ കീഴടക്കി പ്രീക്വാർട്ടറിലേക്ക് അർജന്റീനയ്‌ക്ക് വഴിയൊരുക്കി ക്രൊയേഷ്യ. 53ആം മിനിട്ടിൽ മിലാൻ ബദേൽജ് ക്രൊയേഷ്യയ്‌ക്ക് വേണ്ടി നേടിയ ഗോളിന് 76ആം മിനിട്ടിൽ ഇൽഫി സിഗർഡ്സണിലൂടെ ഐസ്‌ലാൻഡ് തിരിച്ചടിച്ചു. എന്നാൽ 90ആം മിനിട്ടിൽ ഐവാൻ പെരിസിക്ക് ക്രൊയേഷ്യയ്‌ക്ക് വേണ്ടി വിജയ ഗോൾ നേടുകയായിരുന്നു.
മത്സരത്തിലെ ഗോൾ പിറക്കാത്ത ആദ്യ പകുതിയിൽ ഐസ്‌ലാൻഡും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പമായിരുന്നു. അർജന്റീനയുടെ സാധ്യത നിലനിർത്താൻ ഐസ്‌ലാൻഡിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ക്രൊയേഷ്യയും നിലനിൽപ്പിനിറങ്ങിയ ഐസ്‌ലാൻഡും കളം നിറഞ്ഞ് കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നിരുന്നില്ല. ഐസ്‌ലാൻഡിന് ലഭിച്ച പല സുവർണാവസരങ്ങളും ഗോൾ മുഖത്തെത്താതെ പോയതും തിരിച്ചടിയായി. എന്നാൽ ആക്രമിച്ച് കളിക്കുന്ന ക്രൊയേഷ്യയുടെ പോരാട്ടം വിജയത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്ന വാശിയിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more