1 GBP = 104.16

ക്രൊയേഷ്യക്ക്​ കന്നി ഫൈനൽ; ഇംഗ്ലണ്ടിനെ തകർത്തു

ക്രൊയേഷ്യക്ക്​ കന്നി ഫൈനൽ; ഇംഗ്ലണ്ടിനെ തകർത്തു

മോസ്​കോ: ആവേശകരമായ മൽസരത്തിൽ ഇംഗ്ലണ്ടി​നെ തകർത്ത്​ ക്രോയേഷ്യ ലോകകപ്പ്​ ഫുട്​ബാൾ ഫൈനലിൽ. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ ക്രോയേഷ്യയുടെ ജയം. ക്രോയേഷ്യക്കായി പെരിസിച്ചും മാൻസുക്കിച്ചും ഗോൾ നേടി. തുടക്കം മുതൽ ആക്രമിച്ച്​ കളിച്ച ക്രോയേഷ്യ അർഹിച്ച വിജയമാണ്​ സ്വന്തമാക്കിയത്​.

മൽസരത്തിൽ ആദ്യം ലീഡെടുത്തത്​ ഇംഗ്ലണ്ടായിരുന്നു. അഞ്ചാം മിനുട്ടിൽ ട്രിപ്പിയറി​​​െൻറ ഫ്രീ കിക്കിലുടെയായിരുന്നു ഇംഗ്ലണ്ട്​ ലീഡ്​ നേടിയത്​. ഗോൾ വീണെങ്കിലും പതറാതെ വർധിത വീര്യത്തോടെ ക്രോയേഷ്യ കളിച്ചു. തുടർച്ചയായി ഇംഗ്ലീഷ്​ ഗോൾമുഖത്തേക്ക്​ അവർ ഇരമ്പിയാർത്തുവെങ്കിലും ഇംഗ്ലീഷ്​ പ്രതിരോധവും നിർഭാഗ്യവും അവർക്ക്​ ഗോൾ നിഷേധിച്ചു. ഇതോടെ ഇംഗ്ലണ്ടി​​​െൻറ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇംഗ്ലണ്ട്​ പ്രതിരോധം ഭേദിച്ച്​ വലകുലുക്കാൻ ശ്രമിക്കുന്ന ​ക്രോയേഷ്യയെയാണ്​ കണ്ടത്​. 68ാം മിനുട്ടിൽ ഇതിന്​ ഫലമുണ്ടായി. പെരിസിച്ചിലുടെ ക്രോയേഷ്യ ഇംഗ്ലണ്ടിന്​ ഒപ്പം പിടിച്ചു. പിന്നീട്​ ലീഡ്​ നേടാനായി ആക്രമിച്ച്​ കളിക്കുകയായിരുന്നു ക്രോയേഷ്യ. ഗോളെന്നുറച്ച ക്രോയേഷ്യയുടെ ഷോട്ട്​ ക്രോസ്​ബാറിൽ തട്ടിത്തെറിക്കുന്നതും രണ്ടാം പകുതിയിൽ കണ്ടു. രണ്ടാം പകുതിയിലും നിർഭാഗ്യം ഇംഗ്ലീഷ്​ പ്രതിരോധവും ക്രോയേഷ്യയെ പിടികൂടിയപ്പോൾ കളി അധിക സമയത്തിലേക്ക്​. അധിക സമയത്തെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട്​ തരക്കേടില്ലാതെ കളിച്ചുവെങ്കിലും രണ്ടാം പകുതിയിൽ സ്ഥിതി മാറി. നിരന്തരമായി ആക്രമിച്ച ക്രോയേഷ്യ മാൻസുക്കിച്ചി​​​െൻറ ​ഗോളിൽ ലീഡെടുത്തു. പിന്നീട്​ ചില ഫ്രീ കിക്കുകൾ ഇംഗ്ലണ്ടിന്​ ലഭിച്ചുവെങ്കിലും സെറ്റ്​ പീസുകളുടെ രാജാക്കൻമാർക്ക്​ ​അതൊന്നും ​ഗോളാക്കാനായില്ല. ഇതോടെ ചരിത്രത്തിലാദ്യമായി ക്രോയേഷ്യക്ക്​ ഫൈനൽ ബെർത്തും ഇംഗ്ലണ്ടിന്​ ഒരിക്കൽ കൂടി നിരാശയോടെയുള്ള മടക്കവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more