1 GBP = 103.69

ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ പീഡാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 8 മുതല്‍…

ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ പീഡാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 8 മുതല്‍…

സോജി ടി. മാത്യു 

ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈ വര്‍ഷത്തെ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് റവ. ഫാ. സോണി വി മാണി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 8 ശനിയാഴ്ച വൈകീട്ട് ഓശാന ശുശ്രൂഷ, ഏപ്രില്‍ 12 ബുധനാഴ്ച വൈകീട്ട് പെസഹാ പെരുന്നാള്‍ ശുശ്രൂഷ, ഏപ്രില്‍ 14 വെള്ളി രാവിലെ 11ന് ദുഃഖ വെള്ളി ശുശ്രൂഷ, ഏപ്രില്‍ 15 ശനിയാഴ്ച വൈകീട്ട് ഉയിര്‍പ്പിന്റെ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.

നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കുന്ന കഷ്ടാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.

വിലാസം: Greenfield Baptist Church, Ashdown Drive, Tilgate, RH10 5DR, Crawley
കൂടുതല്‍ വിവരങ്ങള്‍ക്ക്:വികാരി റവ. ഫാ. വര്‍ഗീസ്: 078830377615, 07470755624

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more