കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരിലെ പാനൂര്‍ ചെണ്ടിയോട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്‍, അതുല്‍, രഞ്ജിത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് എന്ന് സിപിഐഎം ആരോപിച്ചു. പോലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 163