1 GBP = 103.78
breaking news

വിവാദങ്ങൾക്ക് നടുവിൽ സി.​പി.​എം സം​സ്​​ഥാ​ന സ​മ്മേ​ള​ ന​ത്തി​ന്​ ഇ​ന്ന്​ ത​ൃ​ശൂ​രിൽ തു​ട​ക്കം; പ്രതിനിധി സമ്മേളനം യെച്ചൂരി ഉത്‌ഘാടനം ചെയ്യും

വിവാദങ്ങൾക്ക് നടുവിൽ സി.​പി.​എം സം​സ്​​ഥാ​ന സ​മ്മേ​ള​ ന​ത്തി​ന്​ ഇ​ന്ന്​ ത​ൃ​ശൂ​രിൽ തു​ട​ക്കം; പ്രതിനിധി സമ്മേളനം യെച്ചൂരി ഉത്‌ഘാടനം ചെയ്യും

പൂ​ര​ങ്ങ​ൾ പെ​രു​മ തീ​ർ​ത്ത മ​ണ്ണി​ൽ വി​പ്ല​വ ജ്വാ​ല​യും ര​ക്​​ത​പ​താ​ക​യും ഉ​യ​ർ​ന്നു. നാ​ലു​നാ​ൾ നീ​ളു​ന്ന സി.​പി.​എം സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം. 37 വ​ർ​ഷ​ത്തി​നു​ശേ​ഷം തൃ​ശൂ​രി​ലെ​ത്തി​യ സ​മ്മേ​ള​ന​ത്തെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ നാ​ടും ന​ഗ​രി​യും ഏ​റ്റു​വാ​ങ്ങി​യ​ത്. ന​ഗ​രം മു​ഴു​വ​ൻ ര​ക്​​ത​ശോ​ഭ​യി​ൽ മു​ങ്ങി നി​ന്ന സ​ന്ധ്യ​യി​ൽ പോ​ളി​റ്റ്​​ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ 577 ര​ക്​​ത​സാ​ക്ഷി സ്​​മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ൽ നി​ന്ന്​ കൊ​ണ്ടു​വ​ന്ന ദീ​പ​ശി​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ലെ മ​ണ്ഡ​പ​ത്തി​ൽ കൊ​ളു​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. പാ​ർ​ട്ടി​ക്ക്​ വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്​​ത 577 പേ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളും ദീ​പ​ശി​ഖാ​മ​ണ്ഡ​പ​ത്തി​ന്​ മു​ന്നി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​ള​ൻറി​യ​ർ​മാ​ർ ദീ​പ​ശി​ഖാ​റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

അതേസമയം വിഭാഗീയതയുടെയും ചേരിപ്പോരിന്റെയും യുഗത്തിന് മൂന്നുവർഷം മുമ്പ് ആലപ്പുഴയിൽ അന്ത്യം കുറിച്ച് തൃശൂരിലേക്ക് സി.പി.എം സമ്മേളനം കടന്നെത്തുമ്പോൾ അകമേ ശാന്തമാണ് അന്തരീക്ഷം. പക്ഷേ വിവാദങ്ങളുടെ കാർമേഘങ്ങൾ പുറത്ത് തിങ്ങി നിൽക്കുന്നു. സി.പി.എം – സി.പി.ഐ തർക്കം മുതൽ ഏറ്റവുമൊടുവിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം വരെ സൃഷ്ടിച്ച വിവാദം നീളുന്നു. ഈ വിവാദാന്തരീക്ഷത്തിലാണ് സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നത്.
ഷുഹൈബിന്റെ കൊലപാതകം ശക്തമായ രാഷ്ട്രീയായുധമായി യു.ഡി.എഫ് ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നു. പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തെ തള്ളി പൊലീസ് തന്നെ പ്രതികളുടെ സി.പി.എം ബന്ധം തുറന്ന് പറഞ്ഞതോടെ പാർട്ടി കണ്ണൂരിൽ പ്രതിരോധത്തിലാണ്. സമാധാനപാലനത്തിന് സർക്കാർ മുൻകൈയെടുത്ത് നീക്കങ്ങൾ നടത്തുമ്പോൾ പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽ തന്നെ അത് തകർക്കപ്പെടുന്നതിലുള്ള നീരസം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കുണ്ട്. പ്രതിനിധി ചർച്ചയിൽ കണ്ണൂർ സംഭവത്തിൽ വിമർശനമുയർന്നേക്കാം.

എന്നിരുന്നാലും സംസ്ഥാന സമ്മേളനം ഒരു വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സി പി എം സംസ്ഥാന കമ്മിറ്റി. പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​വു​മാ​യ ബേ​ബി​ജോ​ൺ പ​താ​ക ഉ​യ​ർ​ത്തി. മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ചെ​െ​ങ്കാ​ടി ഉ​യ​ർ​ന്ന​പ്പോ​ൾ വെ​ടി​ക്കെ​ട്ടി​​െൻറ അ​ക​മ്പ​ടി​യോ​ടെ​ ദീ​പ​ശി​ഖ തെ​ളി​ഞ്ഞു. സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ എം.​വി. ഗോ​വി​ന്ദ​ൻ പ​താ​ക​ജാ​ഥ​ക്കും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ കൊ​ടി​മ​ര​ജാ​ഥ​ക്കും നേ​തൃ​ത്വം ന​ൽ​കി. സം​സ്​​ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​വി. രാ​ജേ​ഷും വി. ​ശി​വ​ൻ​കു​ട്ടി​യു​മാ​ണ്​ വ​ട​ക്ക്, തെ​ക്ക്​ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ദീ​പ​ശി​ഖാ​പ്ര​യാ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഇന്ന് പത്ത് മണിക്ക് പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യാ​യ റീ​ജ​ന​ൽ തി​യ​റ്റ​റി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന്​ ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. 10.30 ന്​ ​ജ​ന.​സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ക്കും. അ​തി​ന്​ ശേ​ഷം റി​പ്പോ​ർ​ട്ടി​ൽ പൊ​തു​ച​ർ​ച്ച. 25 ന്​ ​ഉ​ച്ച​വ​രെ പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. തു​ട​ർ​ന്ന്​ പു​തി​യ സെ​ക്ര​ട്ട​റി​യെ​യും സം​സ്​​ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്ത ശേ​ഷം പ്ര​തി​നി​ധി സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. വൈ​കീ​ട്ട്​ കാ​ൽ​ ല​ക്ഷം റെ​ഡ്​ ​വ​ള​ൻ​റി​യ​ർ മാ​ർ​ച്ച്​ ന​ട​ക്കും. തു​ട​ർ​ന്ന്​ ര​ണ്ടു​ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​ന്​ കൊ​ടി​യി​റ​ങ്ങും.

22ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സ​മ്മേ​ള​നം എ​ന്ന നി​ല​ക്ക്​ ദേ​ശീ​യ​ത​ല​ത്തി​ൽ കൈ​ക്കൊ​ള്ളേ​ണ്ട ന​യ​ത്തി​നു​ൾ​പ്പെ​ടെ സ​മ്മേ​ള​നം രൂ​പം ന​ൽ​കും. നി​ല​വി​ലെ സ്​​ഥി​തി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ ത​ന്നെ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തു​ട​ർ​ന്നേ​ക്കും. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന്​ മു​തി​ർ​ന്ന ചി​ല അം​ഗ​ങ്ങ​ളെ സം​സ്​​ഥാ​ന സ​മി​തി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കും. സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ്​ കാ​രാ​ട്ട്, എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, പി​ണ​റാ​യി വി​ജ​യ​ൻ, എ.​കെ. പ​ത്മ​നാ​ഭ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, എം.​എ. ബേ​ബി എ​ന്നി​വ​രും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more