1 GBP = 103.16

സി.പി.എമ്മിൽ ഭിന്നത; ചേരിതിരിവ് പ്രകടമാക്കി കേന്ദ്ര നേതാക്കൾ

സി.പി.എമ്മിൽ ഭിന്നത; ചേരിതിരിവ് പ്രകടമാക്കി കേന്ദ്ര നേതാക്കൾ

തിരുവനന്തപുരം: കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു രൂക്ഷം. കേന്ദ്രനേതാക്കള്‍ക്കിടയിലെ വിഭാഗീയത മറ്റൊരു വഴിത്തിരിവിലേയ്ക്കു നീങ്ങുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് സഹകരണത്തിനു വാദിച്ച യെച്ചൂരിയുടെ രാഷ്ട്രീയസമീപനം കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റിയോഗം തള്ളിയിരുന്നു. വോട്ടെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരാജയപ്പെട്ടതിനുപിന്നില്‍ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. ഈ ഭിന്നതയാവാം കേന്ദ്രനേതൃത്വത്തിനു ലഭിച്ച പരാതി പുറത്തുവന്നതിനു പിന്നിലെന്നു സംശയം ബലപ്പെട്ടുകഴിഞ്ഞു. വാര്‍ത്ത പുറത്തായതില്‍ കടുത്ത നീരസത്തിലാണ് കേന്ദ്രനേതൃത്വത്തിലെ പ്രബലവിഭാഗം. കമ്പനി പ്രതിനിധികള്‍ കഴിഞ്ഞദിവസം യെച്ചൂരിയെ കണ്ടു പരാതിപ്പെട്ടെന്നും വിഷയത്തില്‍ ഇടപെടല്‍ തേടിയെന്നുമാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ച സി.പി.എം. ആസ്ഥാനത്തിനു പുറത്തായിരുന്നുവെന്ന് പറയുന്നു.

കേന്ദ്രനേതൃത്വത്തിനു നല്‍കിയ പരാതി എങ്ങനെ പുറത്തു വന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. രണ്ടു വര്‍ഷമായിട്ടുള്ള ഒരു പ്രശ്‌നമായതിനാല്‍ ഇതുവരെ വിവരം പുറത്തുവിടാത്ത കമ്പനി പ്രതിനിധികള്‍ ഇപ്പോഴതു ചെയ്യാനിടയില്ലെന്നാണ് വാദം. അല്ലെങ്കില്‍, കേന്ദ്രനേതൃത്വത്തില്‍നിന്ന് അനുകൂലമറുപടി ലഭിക്കാത്തതിനാല്‍ വിവരം പുറത്തുവിട്ട്, പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി പണം വാങ്ങാനുള്ള തന്ത്രമാവാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി. സെന്ററില്‍ കൂടിക്കാഴ്ച നടത്തി. പി.ബി. അംഗമായ എം.എ. ബേബിയും ഈ സമയം എ.കെ.ജി. സെന്ററിലുണ്ടായിരുന്നു.

അതേസമയം ഇടതുമുന്നണി എം.എൽ.എ എൻ. വിജയൻപിള്ളയുടെ മകന്റെ പേരും ഇതേ ആരോപണവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.
പ്രതിപക്ഷം സി.പി.എമ്മിനെതിരെ ഇത് ആയുധമാക്കി രംഗത്തെത്തിയതോടെ വിശദീകരണത്തിന് പാർട്ടി നിർബന്ധിതമായി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇതെന്നും അങ്ങനെയെങ്കിൽ പാർട്ടി ഇടപെട്ടാൽ മതിയെന്നും കോടിയേരി വിശദീകരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി ഉയർന്ന പരാതി വ്യാപക ചർച്ചയ്ക്ക് വഴിവച്ചു. സെക്രട്ടറിയുടെ തട്ടകം കൂടിയാണ് കണ്ണൂർ.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more