1 GBP = 104.17

സിപിഐയുടെ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും

സിപിഐയുടെ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും

കൊല്ലം: സിപിഐയുടെ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരപാര്‍ട്ടികളുടെ കൂട്ടായ്മ വേണമെന്ന സിപിഐ നിലപാടും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുധാകര്‍ റെഡ്ഡിമാറിയേക്കും.

ബിജെപിയേയും ആര്‍എസ്എസിനേയും ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരരാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യം വേണമെന്നാണ്‌സിപിഐ നിലപാട്. കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐ ദേശീയകൗണ്‍സിലും ഇക്കാര്യം അംഗീകരിച്ചിരുന്നു. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്കാകും കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാവുക. രാജ്യത്തെ ഇടതുപാര്‍ട്ടികളുടെ പുനരേകീകരണം വേണമെന്ന സിപിഐ നിലപാടിലും വിശദചര്‍ച്ച പാര്‍ട്ടികോണ്‍ഗ്രസില്‍ നടക്കും. വിലക്കയറ്റം വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും അന്തിമരൂപമുണ്ടാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 905 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ഇന്ന് വൈകിട്ട് അഞ്ചിന് പതാക, കൊടിമര, ദീപശിഖ ജാഥകള്‍ കൊല്ലം കടപ്പാക്കടയില്‍ സംഗമിക്കും. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സി.കെ ചന്ദ്രപ്പന്‍ നഗറില്‍ പതാക ഉയര്‍ത്തും. ദീപശിഖ പ്രതിനിധിസമ്മേളന വേദിയില്‍ തെളിയിക്കും.

വ്യാഴാഴ്ച്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുചര്‍ച്ചയും 29ന് പുതിയ ദേശീയകൗണ്‍സില്‍ തിരഞ്ഞെടുപ്പും നടക്കും. സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനാണ് സാധ്യത. 29ന് വൈകിട്ട് ആശ്രാമം മൈതാനിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ചുവപ്പ് വാളണ്ടിയര്‍ മാര്‍ച്ചോയെയാകും പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more