1 GBP = 103.14

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രഥമ ബൈബിൾ കലോത്സവം; കിരീട പ്രതീക്ഷയുമായി കവൻട്രി റീജിയൻ ബ്രിസ്റ്റോളിലേക്ക്…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രഥമ ബൈബിൾ കലോത്സവം; കിരീട പ്രതീക്ഷയുമായി കവൻട്രി റീജിയൻ ബ്രിസ്റ്റോളിലേക്ക്…

ബെന്നി വർക്കി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭാ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് നൂറിൽ പരം കുട്ടികളാണ് കവൻട്രി റീജിയനിൽ നിന്നും നൂറിൽ പരം കുട്ടികളാണ് ശനിയാഴ്ച ബ്രിസ്റ്റോളിലേക്ക് പോകുന്നത്. മേഖലാ തലത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നും മത്സരിച്ചു വിജയിച്ചവർക്കാണ് രൂപതാ കലോത്സവത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുങ്ങുന്നത്.

ബർമിംഗ്ഹാമിൽ വച്ച് നടന്ന കവൻട്രി മേഖല മത്സരങ്ങളിൽ പോയിന്റ് നിലയിൽ സ്റ്റെച്ച്‌ഫോർഡ് മാസ് സെന്റർ ഒന്നാമതും കവൻട്രി രണ്ടാമതും എത്തിയിരുന്നു. 21 മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ബ്രിസ്റ്റോളിൽ നടക്കുന്ന രൂപതാ കലോത്സവത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയതെ. കുട്ടികളുടെ ആത്മീയവും നേതൃത്വപരവുമായ വളർച്ചയ്ക്ക് കാരണമാകുന്ന രൂപതാ ബൈബിൾ കലോത്സവത്തെ മാതാപിതാക്കൾ അത്യുത്സാഹത്തോടെയാണ് നോക്കികാണുന്നത്.

കേരളത്തിലായിരുന്നപ്പോൾ മിഷൻ ലീഗിലും മറ്റു സംഘടനകളിലും പ്രവർത്തിച്ച് പരിചയമുള്ളവരും അതിനു നേതൃത്വം കൊടുത്തിട്ടുള്ളവരുമായ ധാരാളം പേർ ഇന്ന് ഇംഗ്ലണ്ടിൽ താമസിക്കുന്നുണ്ട്. സീറോ മലബാർ സഭ കവൻട്രി മേഖല കോർഡിനേറ്റർ ഫാ. ജെയ്‌സൺ കരിപ്പായിയുടെ നേതൃത്വത്തിലാണ് കുട്ടികളും മാതാപിതാക്കളും ശനിയാഴ്ച ബ്രിസ്റ്റോളിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more