ഇരട്ട വിജയത്തിന്റെ മധുരവുമായി കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ ക്‌നാനായ യൂണിറ്റ് …..


ഇരട്ട വിജയത്തിന്റെ മധുരവുമായി കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ ക്‌നാനായ യൂണിറ്റ് …..

ഈ വര്‍ഷത്തെ യുകെകെസിഎ ഓള്‍ യുകെ ക്രിസ്തുമസ് പുല്‍ക്കൂട് മത്സരത്തിലും കരോള്‍ പാട്ടു മത്സരത്തിലും രണ്ടാം സമ്മാനം കരസ്ഥമാക്കി കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ യൂണിറ്റ് ചരിത്ര താളുകളില്‍ ഇടം നേടി.

വളരെ അധികം ടീമുകള്‍ പങ്കെടുത്ത, വാശിയേറിയ പുല്‍ക്കൂട് മത്സരത്തില്‍ രണ്ടാം സമ്മാനം കിട്ടിയതില്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയറിലെ എല്ലാ യൂണിറ്റ് അംഗങ്ങളും കൃതാര്‍ത്ഥരാണ്. യൂകെകെസിഎ യുടെ

ചരിത്രത്തിലെ ആദ്യത്തെ പുല്‍ക്കൂട് മത്സരത്തില്‍ തന്നെ രണ്ടാം സ്ഥാനം നേടി കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ യൂണിറ്റ് ചരിത്രഏടുകളില്‍ ഇടം നേടി.

വൈവിധ്യവും ആകര്‍ഷവുമായ സ്റ്റേജ് പ്രസന്റേഷനും, ലൈവ് പുല്‍ക്കൂടും, സ്വരമാധുര്യം നിറഞ്ഞ കരോള്‍ പാട്ടും കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ യൂണിറ്റിനെ കരോള്‍ പാട്ടു മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിച്ചു.

സ്റ്റീഫന്‍ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ ടീം മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. സ്റ്റീഫന്‍ കുര്യാക്കോസ്, ബിനോയ് മൈക്കിള്‍, ജയന്‍ മുപ്രാപ്പിള്ളില്‍, ഷാജി മുഖച്ചിറ, ബിബിന്‍ കണ്ടാരപ്പള്ളില്‍, സ്മിതാ ഷിജോ, സ്മിതാ സിബു, സുമ നിബു, രമ്യ ജെഫിന്‍, സിനി ഷാജി എന്നിവര്‍ പാടിയപ്പോള്‍ ഷിന്‍സണ്‍ കാവുന്നുപാറയില്‍ ഔസേപിതാവായും ശുഭ ബിബിന്‍ മാതാവായും ഉണ്ണിയേശുവിനെയും കൊണ്ട് പുല്‍ക്കൂട്ടില്‍ നിന്നപ്പോള്‍ അരങ്ങ് കൂടുതല്‍ മിഴുവുറ്റതായി. കവന്‍ട്രി യൂണിറ്റ് ഭാരവാഹികളോടൊപ്പം നിബു തച്ചാപറമ്പിലും ജോസ് പൂവക്കോട്ടിലും ആണ് എല്ലാത്തിനും നേതൃത്വം നല്‍കിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 313
Latest Updates