1 GBP = 103.97

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്, ബി.സി.സി.ഐയുടെ അപ്പീൽ കോടതി അംഗീകരിച്ചു

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്, ബി.സി.സി.ഐയുടെ അപ്പീൽ കോടതി അംഗീകരിച്ചു

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയുള്ള സിംഗിൾ ബഞ്ചിന്റെ വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.
ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധിക്കെതിരെ ബി.സി.സി.ഐ, ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച കോടതി ശ്രീശാന്തിനെതിരെ ബി.സി.സി.ഐ സ്വീകരിച്ച നടപടിയിൽ അപാകതയില്ലെന്ന് നിരീക്ഷിക്കുകയും അപ്പീൽ അംഗീകരിക്കുകയുമായിരുന്നു.

ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്.

എന്നാൽ ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more