രാജ്യത്ത് ചുമ പടര്‍ന്ന് പിടിക്കുന്നു, സൂക്ഷിച്ചില്ലെങ്കില്‍ ന്യൂമോണിയ ആയേക്കാമെന്ന് മുന്നറിയിപ്പ്


രാജ്യത്ത് ചുമ പടര്‍ന്ന് പിടിക്കുന്നു, സൂക്ഷിച്ചില്ലെങ്കില്‍ ന്യൂമോണിയ ആയേക്കാമെന്ന് മുന്നറിയിപ്പ്

ബ്രിട്ടണില്‍ തണുപ്പ് കാലം തുടങ്ങിയതോടെ ചുമ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ വിട്ടുമാറാത്ത ചുമയുമായി ചികിത്സ തേടിയെത്തിയിട്ടുണ്ട്. ചുമ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിക്കരുതെന്നും ഇതിന ്കൃത്യമായ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധര്‍. കൃത്യമായ ചികിത്സ തേടാത്തപക്ഷം ഇത് ന്യൂമോണിയയയിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അഡിനോവൈറസ് എന്ന വൈറസാണ് ചുമയ്ക്ക് കാരണമാകുന്നതെന്ന് ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ വൈറോളജി പ്രൊഫസറായ ജോണ്‍ ഓക്‌സ്‌ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശത്തേയും കുടലിനേയും ബാധിക്കുന്ന വൈറസ് ബാധയാണ് അഡിനോവൈറസ്. ഇത് ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ് എന്നിവയ്ക്ക് കാരണമാകാം. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ഇത് മാരകമായേക്കാമെന്നും മരണത്തിലേക്ക് നയിച്ചേക്കാമെന്നും ക്ലിനിക്കല്‍ ഫാര്‍മ്മക്കോളജി വിദഗ്ദ്ധയായ ഡോ. അനന്യ മണ്ഡല്‍ പറയുന്നു.

ചുമയുമായി ജിപിമാരുടെ അടുത്ത് നിരവധി പേരാണ് ദിനംപ്രതി ചികിത്സ തേടിയെത്തുന്നതെന്ന് ഇംഗ്ലണ്ടിലെ ജിപി സര്‍ജറിമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഡിനോവൈറസ് ബാധയുടെ പ്രധാനലക്ഷണമാണ് ചുമ. ഇത് മാറാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എടുക്കുമെന്ന് കാര്‍ഡിഫിലെജിപിയായ ഡോ. അന്ന കുസിന്‍സ്‌ക ചൂണ്ടിക്കാട്ടുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് കൃത്യമായ വിശ്രമം കൊണ്ട് രോഗം മാറിക്കൊള്ളും. എന്നാല്‍ ധാരാളം വെള്ളംകുടിയ്ക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇതിന് ആന്റിബയോട്ടിക്കുകള്‍ കഴിക്കരുതെന്നും ഇത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഡോ. അന്ന പറയുന്നു.

ചുമ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ അല്ലെങ്കില്‍ കഥത്തില്‍ രക്തം കാണുകയോ ചെയ്താല്‍ ഉടനടി ഡോക്ടറുടെ സേവനം തേടണമെന്നും ചൂണ്ടിക്കാണിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates