1 GBP = 104.08

ഇന്ത്യയുടെ നൂറാം ഉപഗ്രഹം കാ​ർ​ട്ടോ​സാ​റ്റ്​ -ര​ണ്ട്​ വിക്ഷേപിച്ചു

ഇന്ത്യയുടെ നൂറാം ഉപഗ്രഹം കാ​ർ​ട്ടോ​സാ​റ്റ്​ -ര​ണ്ട്​ വിക്ഷേപിച്ചു

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ തദ്ദേശീയമായി നിർമിച്ച നൂറാം ഉപഗ്രഹം കാ​ർ​ട്ടോ​സാ​റ്റ്​-ര​ണ്ട്​ വിക്ഷേപിച്ചു. രാ​വി​ലെ 9.29ന്​ ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്​ ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ ​നി​ന്നും ഐ.​എ​സ്.​ആ​ർ.​ഒയുടെ​ വിശ്വസ്ത വാഹനം പി.​എ​സ്.​എ​ൽ.​വി സി 40 റോക്കറ്റിലാണ് ​ഉപഗ്രഹങ്ങൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ കു​തി​ച്ചത്. വിക്ഷേപിച്ച് 7 മിനിട്ട് 15 സെക്കന്‍റിൽ പി.​എ​സ്.​എ​ൽ.​വി സി 40 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കും.

ഭൗ​മ​നി​രീ​ക്ഷ​ണ സ്​​പേ​സ്​ ക്രാ​ഫ്​​റ്റാ​യ കാ​ർ​ട്ടോ​സാ​റ്റ്​ -ര​ണ്ട്​ സീ​രീ​സ്​ കൂടാതെ 31 ഉ​പ​ഗ്ര​ഹ​ങ്ങ​ളും വിക്ഷേപിച്ചിട്ടുണ്ട്. കാ​ന​ഡ, ഫി​ൻ​ല​ൻ​ഡ്​, ഫ്രാ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, യു.​കെ, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 28 ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ​നി​ന്നു​ള്ള ഒാ​രോ മൈ​ക്രോ, നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇതിൽ ഉൾപ്പെടും.

ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള 710 കി​ലോ വ​രു​ന്ന കാ​ർ​േ​ട്ടാ​സാ​റ്റ്​ -ര​ണ്ട്​ സീ​രീ​സ്, 100 കി​ലോ വ​രു​ന്ന മൈ​ക്രോ സാ​റ്റ​ലൈ​റ്റ്, അ​ഞ്ചു​കി​ലോ വ​രു​ന്ന നാ​നോ സാ​റ്റ​ൈ​ല​റ്റ്​ എ​ന്നി​വ​യാ​ണ് ​പി.​എ​സ്.​എ​ൽ.​വി സി ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക. 1323 കി​ലോ​യാ​ണ്​ മൊ​ത്തം ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ഭാ​രം.

2017 ആ​ഗ​സ്​​റ്റ്​ 31ന്​ ​​നാ​വി​ഗേ​ഷ​ൻ സാ​റ്റ​ൈ​ല​റ്റാ​യ െഎ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ്​-​വ​ൺ എ​ച്ചി​​ന്‍റെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ​ന​ട​ക്കു​ന്ന ​ആ​ദ്യ പി.​എ​സ്.​എ​ൽ.​വി ദൗ​ത്യമാ​ണി​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more