1 GBP = 103.87

കോർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ടു; അതിർത്തിയിലെ ചെറിയ നീക്കങ്ങൾ പോലും സസൂഷ്മം വീക്ഷിക്കാനാകും

കോർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ടു; അതിർത്തിയിലെ ചെറിയ നീക്കങ്ങൾ പോലും സസൂഷ്മം വീക്ഷിക്കാനാകും

ന്യൂഡൽഹി: അടുത്തിടെ വിക്ഷേപിച്ച കാർട്ടോസാറ്റ് -2ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം( ഐ.എസ്.ആർ.ഒ) പുറത്തുവിട്ടു. മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ വളരെ വ്യക്തമായ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 12ന് വിക്ഷേപിച്ച ഉപഗ്രഹം മൂന്ന് ദിവസത്തിന് ശേഷമാണ് ചിത്രമെടുത്ത് ഭൂമിയിലേക്ക് അയച്ചത്.

കാർട്ടോസാറ്റ് 2 ഉപഗ്രഹവും 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽവി റോക്കറ്റിലാണ് വിക്ഷേപിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഗതിനിർണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആർ.എൻ.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്ന് പി.എസ്.എൽ.വിയുടെ ഈ വിക്ഷേപണം അതീവ ജാഗ്രതയോടെയാണ് നടത്തിയത്. വിജയകരമായ വിക്ഷേപണത്തിനൊടുവിൽ ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹം അടുത്ത കുറച്ച് ദിവസങ്ങളിൽ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

അതിർത്തിയിലെ ചെറിയ നീക്കങ്ങൾ പോലും ഒപ്പിയെടുക്കാൻ കഴിയുന്ന അതിശക്തമായ റെസൊല്യൂഷനുള്ള ഒരു പാൻക്രൊമാറ്റിക് കാമറയാണ് കാർട്ടോസാറ്റിലെ പേലോഡ്. അനുബന്ധമായി രണ്ട് മൾട്ടി സ്പെക്ടറൽ കാമറകളുമുണ്ട്. ഭൂമിയിലെ 65 സെന്റിമീറ്റർ വരെ അടുത്തുള്ള സ്ഥലത്തിന്റെ കൃത്യമായ ചിത്രവും വീഡിയോയും കാമറകൾ പകർത്തും. ചിത്രങ്ങൾ ബ്ളാക്ക് ആൻഡ് വൈറ്റിലായിരിക്കുമെങ്കിലും മറ്റ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാധാരണ ഫോട്ടോകൾ പോലെ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ഇന്ത്യ ഒരു കാർട്ടോസാറ്റ് ഉപഗ്രഹം അയച്ചിരുന്നു. എന്നാൽ അതിർത്തിയിൽ സംഘർഷവും നുഴഞ്ഞുകയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാമത്തെ ഉപഗ്രഹം കൂടി അയച്ചത്. ഐനോസ് എന്ന അന്താരാഷ്ട്ര സ്വകാര്യ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പാകിസ്ഥാൻ വാങ്ങുന്നത്. ഇതാകട്ടെ 26 മണിക്കൂറിലാണ് ഒരു ചിത്രം കിട്ടുന്നത്. ചെലവും കൂടുതലാണ്. കാർട്ടോസാറ്റിൽ നിന്ന് ഓരോ നിമിഷവും ചിത്രങ്ങൾ കിട്ടും. 126 ദിവസത്തിലൊരിക്കൽ ഭൂമിക്ക് ചുറ്റമുള്ള 1867 ഭ്രമണപഥങ്ങളും നിരീക്ഷണ മേഖലയുടെ 45 ഡിഗ്രി വരെയുള്ള വശങ്ങളും നിരീക്ഷിക്കാൻ ഇതിന് കഴിയും. ഈ ഉപഗ്രഹം ഇന്ത്യൻ സേനയ്ക്ക് കൂടുതൽ കരുത്തുപകരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more