1 GBP = 104.13

ജനപ്രിയ പദ്ധതികളുമായി കോര്‍ബിന്‍; വീട്ടുവാടക നിരക്കില്‍ കടുത്ത നിയന്ത്രണം, വേതനവ്യവസ്ഥയില്‍ സ്ത്രീ പുരുഷ സമത്വം; അധികാരത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും ലേബര്‍ നേതാവ്

ജനപ്രിയ പദ്ധതികളുമായി കോര്‍ബിന്‍; വീട്ടുവാടക നിരക്കില്‍ കടുത്ത നിയന്ത്രണം, വേതനവ്യവസ്ഥയില്‍ സ്ത്രീ പുരുഷ സമത്വം; അധികാരത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും ലേബര്‍ നേതാവ്

ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കോര്‍ബിന്‍ വീണ്ടും കയ്യടി നേടുന്നു. െ്രെബറ്റണില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് ലേബര്‍ അധികാരത്തിലെത്തിയാല്‍ ജനോപകാര പദ്ധതികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. കുതിച്ചുയരുന്ന ഭാവന വാടകയില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കോര്‍ബിന്‍ നിലവിലെ സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ കലഹരണപ്പെട്ടതാണെന്ന് പറഞ്ഞു. ഗ്രെന്‍ഫെല്‍ കെട്ടിടം സര്‍ക്കാരിന്റെ ഭവന പദ്ധതികളുടെ ദുരന്ത സ്മാരകമായി കോര്‍ബിന്‍ ഉയര്‍ത്തിക്കാട്ടി. വേതനവ്യവസ്ഥകളില്‍ സ്ത്രീ പുരുഷ സമത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കുമെന്ന് പറഞ്ഞ കോര്‍ബിന്‍ വലിയ ബിസിനസ് സ്ഥാപങ്ങള്‍ക്ക് കൂടിയ നികുതിയേര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.

െ്രെബറ്റണില്‍ നടന്ന കോണ്‍ഫറന്‍സില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷി നിറുത്തിയാണ് 75 മിനിറ്റ് നീണ്ട തന്റെ പ്രസംഗം നടത്തിയത്. ലേബര്‍ പാര്‍ട്ടിഅധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നു പറഞ്ഞ കോര്‍ബിന്‍ കഴിഞ്ഞ ദിവസം തെരേസ മേയോട് സ്വയം പിന്മാറുകയോ മറ്റുള്ളവര്‍ക്ക് വഴി തെളിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

യൂണിവേഴ്‌സിറ്റി വിദ്യാര്തഥികളുടെ ഫീസ് റദ്ദാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട കോര്‍ബിന്‍, പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ധന നിയന്ത്രണം മാറ്റാനും ആവശ്യപ്പെട്ടു. എന്തായാലും കോര്‍ബിന്റെ പദ്ധതികള്‍ക്ക് ജനപ്രിയ ഏറി വരുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് െ്രെബറ്റന്‍ കോണ്‍ഫറന്‍സില്‍ പൊതുവെ വിലയിരുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more