1 GBP = 103.69

അശുദ്ധ രക്തം രോഗികളില്‍ കുത്തി വച്ചു; എന്‍ എച്ച് എസിലെ ചികിത്സമൂലം എച്ച് ഐ വിയും ഹെപ്പറ്ററ്റിസ് സിയും ബാധിച്ച അഞ്ഞൂറോളം പേര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാന്‍ അനുവാദം

അശുദ്ധ രക്തം രോഗികളില്‍ കുത്തി വച്ചു; എന്‍ എച്ച് എസിലെ ചികിത്സമൂലം എച്ച് ഐ വിയും ഹെപ്പറ്ററ്റിസ് സിയും ബാധിച്ച അഞ്ഞൂറോളം പേര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാന്‍ അനുവാദം

അശുദ്ധമായതോ പഴകിയതോ അണുബാധയുള്ളതോ ആയ രക്തം കുത്തിവച്ച് രോഗാവസ്ഥയിലായ നിരവധിപേര്‍ ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന് ഫലം കാണുന്നു. എന്‍എച്ച്എസിലെ ചികിത്സ മൂലം എച്ച്‌ഐവിയും, ഹെപ്പറ്റൈറ്റിസും ബാധിച്ച നൂറുകണക്കിന് പേരാണ് എന്‍ എച്ച് എസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം നേടിയത്.

അണുബാധയുള്ള രക്തത്തിലൂടെയാണ് ഇത്രയധികം ആളുകള്‍ക്ക് മാറാരോഗങ്ങള്‍ പിടിപെട്ടത്. 1970കളിലും, 80കളിലും ഉണ്ടായ ഈ നടപടികളില്‍ 2400ലധികം പേരുടെ ജീവന്‍ കവര്‍ന്നെന്നാണ് കണക്ക്. ഇതില്‍ ജീവനോടെ ബാക്കിയുള്ളവരും, അവരുടെ ബന്ധുക്കളുമാണ് എന്‍എച്ച്എസില്‍ നിന്നും നീതി ആവശ്യപ്പെട്ട് രംഗത്തുള്ളത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും ഹൈക്കോടതി അനുമതി നല്‍കി. അഞ്ഞൂറോളം പേര്‍ ഒരുമിച്ച് ചേര്‍ന്ന് നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാനാണ് എന്‍ എച്ച് എസ് അനുമതി നല്‍കിയത്.

ആരോഗ്യവകുപ്പിന്റെ അഭിഭാഷകര്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും സീനിയര്‍ മാസ്റ്റര്‍ ഫൊണ്ടെയിന്‍ ഇത് തള്ളിക്കളഞ്ഞു. അപേക്ഷ കാലോചിതമല്ലെന്നായിരുന്നു ഇവരുടെ വാദം. ബ്ലഡ് പ്ലാസ്മയില്‍ നിന്നുമുള്ള ബ്ലഡ് ക്ലോട്ടിംഗ് ഉത്പന്നങ്ങളാണ് രോഗികള്‍ ആജീവനാന്ത അവശതകള്‍ സമ്മാനിച്ചത്. ഹീമോഫീലിയാക്‌സ് ഉള്‍പ്പെടെയുള്ള പല രോഗങ്ങളും 197080 കാലഘട്ടത്തില്‍ നടന്ന ഈ ഗുരുതരമായ വീഴ്ചകള്‍ സമ്മാനിച്ചു. ഇതുവരെ 2400 എന്‍എച്ച്എസ് രോഗികള്‍ ഈ അശ്രദ്ധ മൂലം മരണപ്പെട്ടിട്ടുള്ളതായാണ് കണക്ക്. ആരോഗ്യവകുപ്പാണ് കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുക. അതേസമയം ഈ വീഴ്ചയെക്കുറിച്ചും, രോഗികള്‍ക്ക് രോഗബാധ ഉണ്ടാകുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് മിനിറ്റ്‌സ് പേപ്പറുകള്‍ പറയുന്നു.

1980, 81 കാലത്താണ് രോഗബാധ വ്യക്തമായി പുറത്തുവരുന്നത്. എന്നാല്‍ ഇത് അവസ്ഥ പടരുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. മോശം രക്തം സപ്ലൈ ചെയ്യുന്നത് 1986 വരെ തുടരുകയാണുണ്ടായത്. ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്. പുതുതായി വെല്‍ച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹള്‍ നോര്‍ത്തിലെ ലേബര്‍ എംപി ഡയാന ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് രാഷ്ട്രീയഅതിര്‍ത്തികള്‍ കടന്ന് പിന്തുണ ലഭിക്കുന്നുണ്ട്. കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികളും, ഇരകളും, അഭിഭാഷകരും, പേഷ്യന്റ് ഗ്രൂപ്പുകളും ഇതിന് പിന്തുണ നല്‍കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more