1 GBP = 103.85
breaking news

രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍: ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ദില്ലിയില്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍: ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ദില്ലിയില്‍

ദില്ലി: രാജ്യസഭാ സ്ഥാനാര്‍ത്ഥി, പുതിയ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ദില്ലിയില്‍ എത്തും. രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നാളെ രാഹുല്‍ ഗാന്ധിയും ആയി കൂടിക്കാഴ്ച നടത്തും. പി സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകള്‍ ആണ് രാജ്യസഭാ സ്ഥാനാര്‍ഥി ആയി പരിഗണിക്കുന്നത്.

അതേസമയം കുര്യന് ഒരു അവസരം കൂടി നല്‍കണം എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷ ചര്‍ച്ചകളില്‍മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെവി തോമസ്, എന്നിവരുടെ പേരുകള്‍ ആണ് പരിഗണനയില്‍ ഉള്ളത്. കെ മുരളീധരനെയാണ് യുഡിഎഫ്കണ്‍വീനര്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെഎം മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനവും ഡല്‍ഹി ചര്‍ച്ചകളില്‍ ഉണ്ടാകും.

പതിനൊന്നാം തീയ്യതി ആണ് രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. അതിനാല്‍ തന്നെ യുഡിഎഫ് വിജയിക്കും എന്ന് ഉറപ്പുള്ള സീറ്റിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ എങ്കിലും പ്രഖ്യാപിക്കും. പിസി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകള്‍ ആണ് രാജ്യസഭാ സ്ഥാനാര്‍ഥി ആയി പരിഗണിക്കുന്നത്.

അതേസമയം കുര്യന് ഒരു അവസരം കൂടി നല്‍കണം എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് ഹൈകമാന്റിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉള്ള നിലപാട് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ നിലപാട് ആകും ഇനി നിര്‍ണ്ണായകംമാകുക. അധ്യക്ഷ ചര്‍ച്ചകളില്‍മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്,കെവി തോമസ്എന്നിവരുടെ പേരുകള്‍ ആണ് പരിഗണനയില്‍ ഉള്ളതു. സംഘടനാ തെരെഞ്ഞെടുപ്പ് മികച്ച രീതിയില്‍ പൂര്‍്ത്തിയാക്കിയതും ഹൈക്കമാന്‍ഡുമായുള്ളമികച്ച ബന്ധവും ആണ് മുല്ലപ്പള്ളിക്ക് അനുകൂല ഘടകം.

മലബാറില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ വേണം എന്ന നിലപാടില്‍ രാഹുല്‍ എത്തിയാല്‍ നറുക്ക് മുല്ലപ്പള്ളിക്കോ സുധാകരനോ വീഴാം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരിന് ആണ് പ്രാമുഖ്യം. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ കാണും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന കെഎം മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനവും ചര്‍ച്ചകളില്‍ ഉണ്ടാകും. മധ്യ പ്രദേശിലെ മന്‍സോറില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ ഇന്ന് പങ്കെടുക്കുന്നതിനാല്‍ കൂടിക്കാഴ്ചകള്‍ നാളെ മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളു. അതേസമയം കേരള നേതാക്കള്‍ എകെ ആന്റണി, മുകുള്‍ വാസിനിക്ക് എന്നിവരും ആയി ഇന്ന് കൂടി കാഴ്ച നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more