1 GBP = 103.12

കുമ്പസാര രഹസ്യം ഇനി രഹസ്യമല്ല, പൊലീസിനോട് വെളിപ്പെടുത്തണം

കുമ്പസാര രഹസ്യം ഇനി രഹസ്യമല്ല, പൊലീസിനോട് വെളിപ്പെടുത്തണം

മെൽബൺ: കുമ്പസാരരഹസ്യം ചോർത്തി പീഡിപ്പിച്ചെന്ന വാർത്ത കേരളത്തിൽ നിന്ന് വരുമ്പോൾ കുമ്പസാരനിയമം പരിഷ്കരിച്ചെന്ന വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്നെത്തുന്നത്. കുമ്പസാരത്തിനിടയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞാൽ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, ഈ നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ കുമ്പസാരിക്കാറുണ്ടെങ്കിലും മിക്കപ്പോഴും കുറ്റവാളികളെ സഭയും വൈദികരും ചേര്‍ന്നു സംരക്ഷിക്കുകയാണു പതിവ്. ഇതിനെതിരെ ഓസ്‌ട്രേലിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു നിമയം പാസാക്കാന്‍ തയ്യാറായത്. ഏഴാം തിയതി ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയിലെ നിയമനിര്‍മാണ സഭയിലാണ് നിയമം പാസാക്കിയത്.

അഞ്ചുവര്‍ഷം മുമ്പ് നിയമിച്ച റോയല്‍ കമ്മിഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് തുനിഞ്ഞത്. എന്നാൽ, ഇത് വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമാണെന്നാണ് സഭയുടെ നിലപാട്. ക്രിസ്തുവിന്‍റെ നാമത്തിലാണ് പാപത്തെക്കുറിച്ച് കേള്‍ക്കുന്നതെന്നും ആ ക്രിസ്തുവാണ് അവരോട് ക്ഷമിക്കുന്നതെന്നുമാണ് സഭ വ്യക്തമാക്കുന്നത്.

എന്നാൽ, ഓസ്ട്രേലിയയിൽ നിയമം മാറുകയാണ്. പുതിയ നിയമമനുസരിച്ച് കുമ്പസാരവേളയില്‍ കുറ്റകരമായ കാര്യങ്ങൾ വൈദികനോട് പറഞ്ഞാൽ അക്കാര്യം പൊലീസിനെ അറിയിക്കണം. അല്ലാത്തപക്ഷം, 2019 മാര്‍ച്ച് 31 മുതൽ അത് കുറ്റകരമായ ശിക്ഷയായി പരിഗണിക്കപ്പെടും.

എന്നാൽ, കുമ്പസാരിക്കുന്നവരുടെ പേരുവിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും അതിനാൽ അക്കാര്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയില്ലെന്നും കാന്‍ബറിലെ കത്തോലിക്ക ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫര്‍ പ്രോസെ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയ ജനസംഖ്യയില്‍ 23% പേര്‍ കത്തോലിക്ക വിശ്വാസികളാണ്. ജയിലിൽ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് വൈദികർ. എന്നാൽ, ഒരു വിഭാഗം മാതാപിതാക്കളും കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി നിലകൊള്ളുന്നവരും സർക്കാരിന്‍റെ തീരുമാനത്തിന് ഒപ്പമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more