1 GBP = 103.95
breaking news

വൈദികർക്കെതിരായ ലൈംഗിക ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വൈദികർക്കെതിരായ ലൈംഗിക ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർ വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസന്ധിച്ച ഉത്തരവ് ഡിജിപി ലോക് നാഥ് ബെഹ്റ, ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കൂടാതെ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദൻ ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ പൊലീസ് മേധാവി തീരുമാനിച്ചത്.

കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ വീട്ടമ്മയെ അഞ്ച് വൈദികർ ലൈംഗികമായി ചൂഷണം ചെയ്ത സംഭവമാണ് വിവാദമായത്. വീട്ടമ്മയുടെ ഭർത്താവ് സഭയ്ക്ക് നൽകിയ പരാതി പുറംലോകം അറിഞ്ഞതോടെയാണിത്. വീട്ടമ്മയുമായി ബന്ധം പുലർത്തിയ അഞ്ച് വൈദികരെ സഭ സസ്പെൻഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സഭാസമിതി അന്വേഷണം പുരോഗമിക്കുകയാണ്. വൈദിക ട്രസ്റ്റി എം.ഒ.ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഭർത്താവിന്‍റെ മൊഴി എടുത്തിരുന്നു.

സംഭവം പുറംലോകം അറിഞ്ഞതോടെ വീട്ടമ്മയുടെ ഭർത്താവിന് മേൽ കനത്ത സമ്മർദമുണ്ടെന്നാണ് സൂചന. വൈദികർക്കെതിരെ നിയമപരമായി നീങ്ങാതിരിക്കാനും പല തരത്തിൽ ഇടപെടൽ നടക്കുന്നുണ്ട്. എന്നാൽ സഭയുടെ ഭാഗത്തുനിന്ന് തനിക്ക് അനുകൂലമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്ന നിയമോപദേശം ഭർത്താവിന് ലഭിച്ചതായും വിവരമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more