1 GBP = 103.12

ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം: ഷൂട്ടിങ്ങില്‍ റെക്കോര്‍ഡോടെ ജീത്തു റായ്ക്ക് സുവര്‍ണ്ണത്തിളക്കം

ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം: ഷൂട്ടിങ്ങില്‍ റെക്കോര്‍ഡോടെ ജീത്തു റായ്ക്ക് സുവര്‍ണ്ണത്തിളക്കം

ഗോള്‍ഡ്‌കോസ്റ്റ്(ഓസ്‌ട്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലെ ഷൂട്ടിങ് വേദിയില്‍ ഇന്ത്യ എട്ടാം സ്വര്‍ണ്ണം വെടിവെച്ചിട്ടു. ഇന്ത്യന്‍ ഷൂട്ടിങ് താരം ജീത്തു റായ് ആണ് പുരുഷന്മാരുടെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും ചൂടി. ഓസ്‌ട്രേലിയയുടെ കെറി ബെല്‍ ആണ് വെള്ളി നേടിയത്.

ലോക നാലാം നമ്പര്‍ താരമായ ജീത്തു 235.1 പോയിന്റു നേടിയാണ് സുവര്‍ണ്ണ നിമിഷം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. മിതര്‍വാള്‍ 214.3 പോയിന്റ് നേടിയാണ് വെങ്കലം ചുടിയത്. എട്ടു ഫൈനലിസ്റ്റുകളാണ് ബെല്‍മോണ്ട് ഷൂട്ടിങ് വേദിയില്‍ മത്സരിച്ചത്. 233.5 പോയിന്റുകള്‍ നേടിയാണ് ഓസ്‌ട്രേലിയയുടെ കെറി ബെല്‍ വെള്ളി സ്വന്തമാക്കിയത്. ഇതോടെ എട്ടു സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും നാലു വെങ്കലവും നേടി ആകെ 15 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്. 31 സ്വര്‍ണ്ണവുമായി ഓസ്‌ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.

അഞ്ചാം ദിനത്തില്‍ ഇന്ത്യ വെള്ളിത്തിളക്കത്തോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഉണര്‍ന്നത്. 105 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിങ് 352 കിലോ ഉയര്‍ത്തി വെള്ളി നേടിയിരുന്നു.

അതേസമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂര്‍വി ചന്ദേലും മെഹുലി ഘോഷും യോഗ്യതനേടി. 432.2 പോയിന്റുനേടി സ്വന്തം മികച്ച പ്രകടനം തിരുത്തിയാണ് അപൂര്‍വി യോഗ്യത നേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more