1 GBP = 103.92

കോമൺവെൽത്ത് ഗെയിംസിന് സമാപനം; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

കോമൺവെൽത്ത് ഗെയിംസിന് സമാപനം; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഗോൾഡ്കോസ്റ്റ്: ഇന്ത്യയുടെ മികച്ച പ്രകടനത്തിന് സാക്ഷിയായി 2018 കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. അവസാന ദിവസം ഇന്ത്യ ഏഴു സ്വർണമെഡലുകൾ നേടി.

26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമടക്കം ആകെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ നേട്ടമാണിത്. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 101 മെഡലുകൾ (38 സ്വർണം) നേടിയിരുന്നു. 2002ലെ മാഞ്ചസ്റ്റർ ഗെയിംസിൽ ഇന്ത്യ ആകെ 69 മെഡലുകളാണ് സ്വന്തമാക്കിയത്. 30 സ്വർണം, 22 വെള്ളി, 17 വെങ്കല മെഡലുകൾ എന്നിങ്ങനെയാണ് ഇംഗ്ലീഷ് മണ്ണിൽ നിന്നും ഇന്ത്യ കൊയ്തത്.

ഗ്ലാസ്ഗോയിൽ നടന്ന അവസാന ഗെയിംസിനേക്കാൾ രണ്ട് മെഡലുകൾ കൂടുതൽ ഗോൾഡ് കോസ്റ്റിൽ ഇന്ത്യക്ക് ലഭിച്ചു. അതേസമയം 2014ലെ സ്വർണ്ണ മെഡലുകളുടെ എണ്ണം ഇന്ത്യ ആസ്ട്രേലിയയിൽ ഇരട്ടിയാക്കി. ഗ്ലാസ്ഗോയിൽ 64 മെഡലുകൾ (15 സ്വർണം, 30 വെള്ളി, 19 വെങ്കല) നേടിയപ്പോൾ ഗോൾഡ്കോസ്റ്റിൽ 26 സ്വർണ്ണ മെഡലുകളാണ് ഇന്ത്യൻ സംഘം നേടിയത്.

ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബ്ള്‍സിൽ വെങ്കലം നേടിയായിരുന്നു ഗോൾഡ്കോസ്റ്റിൽ ഇന്ന് ഇന്ത്യയുടെ 11ാം ദിനം ആരംഭിച്ചത്. മനിക ബത്ര, സാതിയാൻ നാനശേഖരൻ സഖ്യമാണ് വിജയിച്ചത്. ശരത് കമാൽ- മൗമ ദാസ് സഖ്യത്തെ 11-6, 11-2, 11-4 എന്ന സ്കോറിനാണ് ഇവർ തോൽപിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ മാണിക് ബത്രയുടെ നാലാമത്തെ മെഡലായിരുന്നു ഇത്.


പിന്നീട് ഇന്ത്യൻ വനിതകൾ ഏറ്റുമുട്ടിയ വനിതാ സിംഗ്ൾസ് ബാഡ്മിന്‍റൺ കലാശപ്പോരാട്ടമാണ് നടന്നത്. ഫൈനലിൽ സൈന നേഹ്വാൾ പി.വി സിന്ധുവിനെ തോൽപിച്ചു. സ്കോർ: 21-18, 23-21. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ 26ാം സ്വർണമായിരുന്നു സൈനയുടേത്. ഗോൾഡ്കോസ്റ്റിൽ നടന്ന മുഴുവൻ മൽസരത്തിലും സൈന വിജയം നേടിയിരുന്നു. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലും സൈനക്കായിരുന്നു സ്വർണം.

ബാഡ്മിൻറണ് പിന്നാലെ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ ബാഡ്മിന്‍റൺ താരം കിഡംബി ശ്രീകാന്തും മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ്​ വെയും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. എന്നാൽ മലേഷ്യൻ താരത്തിന് മുന്നിൽ ശ്രീകാന്തിന് തോൽവിയായിരുന്നു കാത്തിരുന്നത്.


ഇംഗ്ലണ്ടി​​​ന്‍റെ മലയാളി താരമായ രാജീവ്​ ഒൗസേഫിനാണ് വെങ്കലം മെഡൽ. പുരുഷ സിംഗ്​ൾസിൽ കിഡംബി ശ്രീകാന്ത്​ രാജീവ്​ ഒൗസേഫിനെ തോൽപിച്ചാണ്​ ഫൈനലിൽ പ്രവേശിച്ചത്​. വെങ്കല മെഡലിനായി മത്സരിച്ച പ്രണോയ്​ രാജീവ്​ ഒൗസേഫിനു മുന്നിൽ 2-1ന്​ തോറ്റു. പുരുഷ ഡബ്​ൾസിൽ സാത്വിക്​ സായ്​ രാജ്​ റെഡ്​ഡി-ചിരാഗ്​ ചന്ദ്രശേഖർ വെള്ളി നേടി. ഇംഗ്ലണ്ടിന്‍റെ മാർക്കസ് എലിസ്- ക്രിസ് ലാൻഗ്രിഡ്ജ് സംഖ്യമാണ് സ്വർണം നേടിയത്. വനിതാ ഡബ്​ൾസിൽ അശ്വനി പൊന്നപ്പ-സിഖി റെഡ്ഡി സഖ്യം വെങ്കലം നേടി.

പുരുഷന്മാരുടെ ടേബിൾ ടെന്നീസ് സിംഗിൾസ് മത്സരത്തിൽ ശരത് കമാൽ ഇംഗ്ലണ്ടിൻെറ സാമുവൽ വാക്കറാ തോൽപിച്ച് വെങ്കല മെഡൽ നേടി. സ്കോർ: 11-7, 11-9, 9-11, 11-6, 12-10. ഗോൾഡ് കോസ്റ്റിൽ ശരത്തിന് ലഭിച്ച മൂന്നാമത്തെ മെഡലായിരുന്നു ഇത്.
വനിതാ സ്‌ക്വാഷ് ഡബിള്‍സിൽ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യം വെള്ളി നേടി. ന്യൂസിലന്‍ഡ് താരങ്ങളായ ജോയെല്‍ കിങ് -അമാന്‍ഡ ലാന്‍ഡേഴ്‌സ് മര്‍ഫി സഖ്യമാണ് സ്വർണം നേടിയത്. സ്‌കോര്‍: 11-9, 11-8. ഗോൾഡ്കോസ്റ്റിൽ ജോഷ്നയുടെ ആദ്യത്തെയും ദിപീകയുടെ രണ്ടാമത്തെയും മെഡലാണിത്. പുരുഷന്മാരുടെ ഡബിൾസിൽ സാത്വിക് റാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേർന്ന് വെള്ളിയിലൊതുങ്ങി. 13-21, 16-21 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ പരാജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more