1 GBP = 104.27
breaking news

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തില്‍ കയറിപിടിച്ച് കമ്മീഷണര്‍

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തില്‍ കയറിപിടിച്ച് കമ്മീഷണര്‍

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചു. കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസിന്റെ മാറിടത്തില്‍ കയറി പിടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എല്ലാ നിയമസംവിധാനങ്ങളെയും നാണിപ്പിക്കും വിധത്തിലുള്ള സംഭവമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സമരത്തിനെത്തിയ വിദ്യാര്‍ത്ഥികളിലാരോ ആണ് വനിതാ പൊലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്തത്.

പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷ മൂലം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more