1 GBP = 102.92
breaking news

കുടിയേറ്റക്കാർക്കും നിക്ഷേപകർക്കും കൂടുതൽ അവസരങ്ങളൊരുക്കി സ്കോട്ട്ലൻഡ്

കുടിയേറ്റക്കാർക്കും നിക്ഷേപകർക്കും കൂടുതൽ അവസരങ്ങളൊരുക്കി സ്കോട്ട്ലൻഡ്

സ്കോട്ട്ലൻഡ്: വിദഗ്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് മികച്ച അവസരങ്ങളൊരുക്കി സ്കോട്ട്ലൻഡ് സർക്കാർ. സ്കോട്ട്ലൻഡിലേക്ക് കുടിയേറുന്നതിന് ആവശ്യമായ ചിലവുകൾ വരെ നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്‌കോട്ടിഷ് സർക്കാർ. പ്രമുഖ ഭരണകക്ഷിയായ എസ് എൻ പി മുൻകയ്യെടുത്ത് സ്ഥാപിച്ച ദി സസ്‌റ്റൈനബിൾ ഗ്രോത്ത് കമ്മീഷൻ ആണ് പുതിയ പദ്ധതിക്ക് വേണ്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. കം ടു സ്കോട്ട്ലൻഡ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ വിദഗ്ധ തൊഴിലാളികൾക്ക് ടാക്സ് കട്ട് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിൽ കാര്യമായ പുരോഗതി കൈവരിക്കണമെന്ന ആശയത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

സ്കോട്ട്ലൻഡ് ലോകത്തെ തന്നെ വിജയകരമായ ഏറ്റവും ചെറിയ ഇക്കണോമിയായി മാറുമെന്ന് കമ്മീഷൻ ചെയർമാൻ ആൻഡ്രൂ വിത്സൺ പറഞ്ഞു. ജീവിത നിലവാരത്തിലും ചെറു രാജ്യങ്ങളിൽ ഏറ്റവും മുൻപതിയിലെത്താനും സ്കോട്ട്ലൻഡിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതേ സമയം നിക്ഷേപകർക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും റിപ്പോർട്ടിലുണ്ട്. കുറഞ്ഞത് £75,000 നിക്ഷേപം നടത്തുന്നവർക്കും പെർമനന്റ് ഇൻവെസ്റ്റർ വിസകൾ അനുവദിക്കുന്നതിനുള്ള നിർദ്ദേശമാണ് ഇതിൽ പ്രധാനം. ഏകദേശം വർഷം അയ്യായിരത്തോളം ബിരുദധാരികളെ രാജ്യത്ത് നിലനിറുത്തുന്നതിനുള്ള പദ്ധതികളുമുണ്ട്. സ്റ്റുഡന്റ് വിസകളിൽ ഉള്ളവർക്ക് മറ്റ് വിസകളിലേക്ക് മാറി രാജ്യത്ത് തങ്ങുന്നതിനും അവസരങ്ങളുണ്ട്.

യുകെക്ക് പുറത്ത് ജനിച്ച 429 ,000 ആളുകൾ നിലവിൽ സ്കോട്ട്ലൻഡിൽ ജീവിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഇവരുടെ സംഭാവന 1.3 ബില്യൺ പൗണ്ടാണെന്ന് ആൻഡ്രു വിത്സൻ പറഞ്ഞു. അതേസമയം സ്കോട്ട്ലൻഡ് സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിക്കുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more