1 GBP = 103.89

സി​വി​ലി​യ​ന്മാ​രു​ടെ കൊ​ല: ക്ഷ​മാ​പ​ണ​വു​മാ​യി കൊ​ളം​ബി​യ

സി​വി​ലി​യ​ന്മാ​രു​ടെ കൊ​ല: ക്ഷ​മാ​പ​ണ​വു​മാ​യി കൊ​ളം​ബി​യ

കൊ​ളം​ബി​യ: ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ​കാ​ല​ത്ത് സൈ​ന്യം 19 സി​വി​ലി​യ​ന്മാ​​രെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ളം​ബി​യ സ​ർ​ക്കാ​ർ പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി. ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ​കാ​ല​ത്ത് നി​ര​പ​രാ​ധി​ക​ളെ കൊ​ന്ന് ഇ​വ​രെ വി​മ​ത​പോ​രാ​ളി​ക​ളാ​യി സൈ​ന്യം ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​വാ​ൻ വെ​ലാ​സ്‌​ക്വ​സ് പ​റ​ഞ്ഞു. ലോ​ക​ത്തി​ന് മു​ന്നി​ൽ ഞ​ങ്ങ​ളെ ല​ജ്ജി​പ്പി​ക്കു​ന്ന ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക്ഷ​മ​ചോ​ദി​ക്കു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സാ​യു​ധ​ക​ലാ​പ​ത്തി​ന് ഇ​ര​ക​ളാ​യ സ​മൂ​ഹ​ങ്ങ​ളു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും പോ​രാ​ടു​ന്ന വി​മ​ത ​ ഗ്രൂ​പ്പു​ക​ളു​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ​ന​ട​പ​ടി. സൈ​ന്യം വി​മ​ത സാ​യു​ധ​സേ​ന​ക്കെ​തി​രാ​യ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യ 2004നും 2008​നും ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്. ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി കൊ​ണ്ടു​പോ​യ ദ​രി​ദ്ര​യു​വാ​ക്ക​ളെ​യാ​ണ് സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് സ​മീ​പം ആ​യു​ധ​ങ്ങ​ൾ​വെ​ച്ച് വി​മ​ത​രാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും അ​വ​ധി​ക്കും വേ​ണ്ടി​യാ​ണ് സൈ​നി​ക​ർ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

2016ൽ ​സ​ർ​ക്കാ​റും രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മ​ത ഗ്രൂ​പ്പും ത​മ്മി​ൽ സ​മാ​ധാ​ന​ക്ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും സൈ​ന്യ​വും വി​മ​ത ഗ്രൂ​പ്പു​ക​ളും ത​മ്മി​ൽ പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more