1 GBP = 104.37
breaking news

കളക്ടറുടെ കണ്ടെത്തലുകൾ ഗുരുതരം,​ തള്ളാനാവില്ലെന്ന് എ.ജി

കളക്ടറുടെ കണ്ടെത്തലുകൾ ഗുരുതരം,​ തള്ളാനാവില്ലെന്ന് എ.ജി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണ്ണമായി തള്ളാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് സർക്കാരിന് നിയമോപദേശം നൽകി. തുടർനടപടികൾ സർക്കാരിന് സ്വീകരിക്കാമെന്നും എ.ജി വ്യക്തമാക്കി.
അതേസമയം,​ കളക്ടറുടെ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സർക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more